പ്രവാസി നൈപുണ്യ വികസന കേന്ദ്രം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ യു.എ.ഇ യില്‍ ഉദ്ഘാടനം ചെയ്തു

by Dubai | 21-01-2021 | 1843 views

ദുബായ്: യു.എ.ഇയിൽ തുച്ഛവരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്കായി ഒരുക്കിയ നൈപുണ്യ പരിശീലന കേന്ദ്രം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇയിലും പുറത്തും സമാനസ്വഭാവത്തിലുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കം.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ ഉറപ്പാക്കാൻ പരിശീലനം നൽകുകയെന്നതാണ് പുതുതായി ആരംഭിച്ച കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഇന്ത്യൻ കോൺസുലേറ്റിനു ചുവടെ ജബൽ അലി ഡിസ്കവറി ഗാർഡന് സമീപം ഡൽഹി പബ്ലിക് സ്കൂളുമായി ചേർന്നാണ് ആദ്യകേന്ദ്രം പ്രവർത്തിക്കുക. അറബിയിലും കമ്പ്യൂട്ടറിലും സൗജന്യ ക്ലാസുകൾ നൽകുന്നതാണ് പദ്ധതി. നൂറുകണക്കിന് സാധാരണ പ്രവാസികൾക്ക് പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു.‌ യു.എ.ഇക്കു പുറത്ത് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Lets socialize : Share via Whatsapp