
അബുദാബി: കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ അനുമതി നൽകിയ ഉത്തരവ് സൗദി അറേബ്യ റദ്ദാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാര്‍ക്കുമേല്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് നീക്കി.
ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളമില്ലാ അവധി, ലേ–ഓഫ് തുടങ്ങിയവ ഉൾപ്പെടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ സൗദിയിലെ കമ്പനികൾക്ക് കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനോ നിര്‍ബന്ധിതമായി ശമ്പളമില്ലാ അവധി നല്‍കാനോ സാധിക്കില്ല.