ഖത്തര്‍ അമീര്‍ സൗദിയിലെത്തി; അമീറിനെ സ്വീകരിച്ചത് സൗദി കിരീടാവകാശി നേരിട്ടെത്തി

by International | 05-01-2021 | 2095 views

റിയാദ്: മൂന്നര വര്‍ഷത്തെ ഉപരോധം അവസാനിപ്പിച്ചതിനു പിന്നാലെ ഖത്തര്‍ അമീര്‍ സൗദിയിലെത്തി. പൈതൃക നഗരമായ അല്‍ ഉലയില്‍ ഇന്ന് നടക്കുന്ന ജിസിസി ഉച്ച കോടിയില്‍ പങ്കെടുക്കുന്നതിനായാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. 2017 ജൂണില്‍ സഊദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരെ ഉപരോധം കൊണ്ട് വന്നതിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൗദിയില്‍ എത്തുന്നത്. അല്‍ ഉലയില്‍ വിമാനമിറങ്ങിയ ഖത്തര്‍ അമീറിന് രാജകീയ വരവേല്‍പ്പ് നല്‍കിയാണ് സ്വീകരിച്ചത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്. ഇതോടൊപ്പം അല്‍ ഉല വിമാനത്താവളത്തില്‍ ഇറങ്ങിയ മറ്റു ജിസിസി രാഷ്ട്ര തലവന്മാരെയും നേതാക്കളെയും കിരീടാവകാശിയുടെ നേതൃത്വത്തില്‍ രാജകീയ വരവേല്‍പ്പ് നല്‍കി. ഇന്നലെ രാത്രി സൗദി ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നതിനു പിറകെ അമീര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഉച്ചകോടിക്കിടെ സൗദിക്ക് പുറമെ യു എ ഇയും ബഹ്‌റൈനുമായും നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരങ്ങള്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. പ്രശ്ന പരിഹാരത്തിനായി ഏറ്റവും കൂടുതല്‍ പ്രയത്നിച്ച കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു സൗദി ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നതായി ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം, മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജി​സി​സി ഉ​ച്ച​കോ​ടി സൗ​ദി അ​റേ​ബ്യ​യി​ല്‍ ചേ​രാ​നി​രി​ക്കെ​യാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. 2017 ജൂണിലാണ് സൗദി ഖത്തറിന് മേല്‍ ഉപ​രോധം പ്രഖ്യാപിക്കുന്നത്. 

Lets socialize : Share via Whatsapp