റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍

by General | 05-01-2021 | 3498 views

ഗള്‍ഫിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ പോയ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. അര്‍പ്പണ മനോഭാവത്തോടെ ആരോഗ്യ മേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.

പ്രേക്ഷകരുടെ പങ്കാളിത്തത്തിലൂടെയാണ് മന്ത്രി ശൈലജയെ പോയ വർഷത്തെ വാർത്താ താരമായി തെരഞ്ഞെടുത്തത്. പിന്നിട്ട എട്ടു വര്‍ഷമായി റേഡിയോ ഏഷ്യ, ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്നതാണ് News Person of The Year ക്യാമ്പയിൻ. മുഖ്യമന്ത്രി പിണറായി വിജയന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, എ.പി അബൂബക്കര്‍ മുസ്‍ല്യാര്‍ തുടങ്ങിയവര്‍ പോയവര്‍ഷങ്ങളില്‍ News Person of The Year ആയി നേരത്തെ തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. മന്ത്രി ശൈലജ ടീച്ചർക്കും വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത പ്രേക്ഷകർക്കും റേഡിയോ ഏഷ്യ നെറ്റ്‌വര്‍ക്ക് സി.ഇ.ഒ. ബ്രിജ് രാജ് ബെല്ല നന്ദി അറിയിച്ചു.

Lets socialize : Share via Whatsapp