ജി.സി.സി ഉച്ചകോടിക്ക് നാളെ തുടക്കം; ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് സൂചന

by General | 04-01-2021 | 1002 views

അൽ ഉല: ജി.സി.സി ഉച്ചകോടിക്ക് നാളെ സൗദിയിലെ അൽ ഉലയിൽ തുടക്കമാകും. ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉച്ചകോടിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തർ അമീർ ഉൾപ്പെടെ എല്ലാ രാഷ്ട്ര തലവന്മാർക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്തയച്ചിരുന്നു.

നാളെ ഉച്ചയ്ക്കാകും ഉച്ചകോടിക്ക് തുടക്കമാവുക. ഖത്തർ അമീർ ഉച്ചകോടിയില്‍ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അമീര്‍ പങ്കെടുക്കുമോയെന്ന കാര്യം ഔദ്യോഗികമായി ഇതുവരെ ഖത്തര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സൗദി രാജാവിന്റെ ക്ഷണക്കത്ത് ഖത്തര്‍ അമീര്‍ നേരിട്ട് സ്വീകരിച്ചതില്‍ പ്രതീക്ഷയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതായാലും ഇന്ന് രാത്രിക്ക് മുമ്പ് ഖത്തറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Lets socialize : Share via Whatsapp