എല്ലാ അന്താരാഷ്​ട്ര വിമാന സര്‍വിസുകളും ഒരാഴ്​ചത്തേക്ക് വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

by Travel | 21-12-2020 | 4852 views

ജിദ്ദ: ഒരാഴ്​ചത്തേക്ക്​ അത്യാവശ്യ സര്‍വിസൊഴികെ എല്ലാ അന്താരാഷ്​ട്ര വിമാന സര്‍വിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. വിവിധ രാജ്യങ്ങളില്‍ പുതിയ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തതിനെ തുടര്‍ന്ന്​ ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം. ഇതേ തുടര്‍ന്ന്​ താഴെ കൊടുത്ത മുന്‍കരുതല്‍ നടപടികളെടുക്കാന്‍ സൗദി ഗവണ്‍മെന്‍റ്​ തീരുമാനിച്ചു.

1. എല്ലാ അന്താരാഷ്​ട്ര വിമാന സര്‍വിസുകളും താല്‍കാലികമായി ഒരാഴ്​ചത്തേക്ക്​ നിര്‍ത്തലാക്കും. അസാധാരണ കേസുകളുമായി ബന്ധപ്പെട്ട വിമാന സര്‍വിസുകള്‍ മാത്രം അനുവദിക്കും. അതോടൊപ്പം നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക്​ പോകാന്‍ അനുവാദമുണ്ടാകും. ഇൗ തീരുമാനം വീണ്ടും ഒരാഴ്​ചത്തേക്ക്​ വരെ നീട്ടാം.

2. കര, നാവിക, വ്യോമമാര്‍ഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനം ഒരാഴ്​ചത്തേക്കും വിലക്കും. ഇതും വീണ്ടും ഒരാഴ്​​ച കൂടി നീട്ടിയേക്കാം​.

3. ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ, പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണം​.

  • രാജ്യത്തേക്ക്​ പ്രവേശിച്ച തീയതി മുതല്‍ രണ്ടാഴ്​ചത്തേക്ക്​ ഹോം ക്വാറന്‍റീനില്‍ കഴിയണം.
  • ക്വാറന്‍റീന്‍ കാലയളവില്‍ കോവിഡ്​ പരിശോധന നടത്തണം. ഒരോ അഞ്ച്​ ദിവസത്തിലും പരിശോധന ആവര്‍ത്തിക്കണം.
  • കഴിഞ്ഞ മൂന്ന്​ മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത്​ നിന്ന്​ മടങ്ങിയെത്തിയവര്‍ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവര്‍ കോവിഡ്​ പരിശോധന നടത്തണം.

ഗതാഗത മന്ത്രാലയവുമായി ആ​രോഗ്യ മന്ത്രി നടത്തിയ ആലോചനയെ തുടര്‍ന്ന്​ പുതിയ വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക്​ ഗാതഗതത്തെ വിലക്കില്‍ നിന്ന്​ ഒഴിവാക്കി. പുതിയ വൈറസി​െന്‍റ സ്വഭാവം വ്യക്തമാകുന്നതുവരെയും പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ്​ വിലക്കിനുള്ള തീരുമാനമെന്നും കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Lets socialize : Share via Whatsapp