വ്യവസായ മേഖലയില്‍ തീപിടുത്തം ; വന്‍ നാശനഷ്ടം

by Sharjah | 24-07-2017 | 858 views

ഷാര്‍ജ : ഉമ്മുല്‍ ഖുവൈന്‍ വ്യവസായ മേഖലയിലെ പെട്രോകെമിക്കല്‍ ഫാക്റ്ററിയില്‍ ശനിയാഴ്ച വൈകുന്നേരം വന്‍ തീ പിടിത്തമുണ്ടായി. അഗ്നിബാധയില്‍ ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തി നശിച്ചെങ്കിലും ആളപായം ഇല്ല എന്നാണ് സിവില്‍ ഡിഫന്‍സിന്‍റെ വെളിപ്പെടുത്തല്‍.

തീയുടെ ആഘാതം വളരെ ശക്തമായതിനാല്‍ ഷാര്‍ജ, ദുബായ്, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നും സഹായം തേടുകയായിരുന്നു.എല്ലാ കേന്ദ്രങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിനായി സിവില്‍ ഡിഫന്‍സ് എത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായതായി  സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ മേജര്‍ ജനറല്‍ ജാസിം അല്‍  മസ്രൂഖി അറിയിച്ചു.

അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് തീ നിയന്ത്രണത്തിലാക്കിയത്. ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തുകയും , മേഖലയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

 

Lets socialize : Share via Whatsapp