ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം; 'ദുബൈ റണ്‍' ഇന്ന്​ നടക്കും

by Dubai | 27-11-2020 | 965 views

ദു​ബൈ: കോ​വി​ഡി​ന് മു​ന്നി​ല്‍ ലോ​കവാ​തി​ലു​ക​ള്‍ കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ജ​വ​ത്തോ​ടെ അ​തി​ജീ​വ​നത്തിന്‍റെ പാ​ത​യി​ല്‍ ദു​ബൈ ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടുവെ​പ്പിന് വെള്ളിയാഴ്ച നഗരം സാക്ഷ്യം വഹിക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിക്കുന്ന ദുബൈ റണ്‍ ഇന്ന്​ നടക്കും. ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​ന്​ കൃ​ത്യ​ത​യാ​ര്‍​ന്ന വ്യാ​യാ​മ ​മു​റ​ക​ളി​ലൂ​ടെ ദു​ബൈ ന​ഗ​രത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറു ഗ്രൂപ്പുകളായി കായിക താരങ്ങള്‍ ഓടും. പതിവ് ദുബൈ റണ്‍ പോലെ, ഒരുമിച്ചുള്ള കൂട്ടയോട്ടം ഇത്തവണയുണ്ടാവില്ലെങ്കിലും ആവേശത്തിന് കുറവില്ലാതെയാണ് താരങ്ങളും കായിക പ്രേമികളും ഇത്തവണയും ദുബൈ റണ്ണിനായി കാത്തിരിക്കുന്നത്. പല കുടുംബങ്ങളും ഒന്നിച്ച്‌ പരിശീലനം നടത്തി, ഒരുമിച്ചോടി ദുബൈ റണ്ണിന്‍റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്.

ദു​ബൈ കി​രീ​ടാ​വ​കാ​ശി ഷെയ്​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം ആ​വി​ഷ്ക​രി​ച്ച ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചിെന്‍റ ഭാ​ഗ​മാ​യാണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും സ​ന്ദ​ര്‍​ശ​ക​രും അ​ണി​നി​ര​ക്കു​ന്ന ദുബൈ റണ്‍ നടക്കുന്നത്. കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, നി​ശ്ച​യ​ദാ​ര്‍​ഢ്യ​മു​ള്ള​വ​ര്‍ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍​ക്കും അ​ണി​നി​ര​ക്കാം. താ​മ​സ​ക്കാ​ര്‍​ക്കുപു​റ​മെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും ഭാ​ഗ​മാ​കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ജ​ബ​ല്‍​അ​ലി മു​ത​ല്‍ ജു​മൈ​റ വ​രെ​യും ഡൗ​ണ്‍​ടൗ​ണ്‍ മു​ത​ല്‍ ദു​ബൈ ക്രീ​ക്ക് വ​രെ​യും ഇ​ഷ്​​ട​മു​ള്ള ട്രാ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത് ഓ​ടു​ക​യോ ന​ട​ക്കു​ക​യോ ജോ​ഗി​ങ്ങി​ലേ​ര്‍​പ്പെ​ടു​ക​യോ ചെ​യ്യാം.

മലയാളി പ്രവാസി സംഘടനകളുള്‍പ്പെടെ നിരവധി കൂട്ടായ്മകള്‍ ദുബൈ റണ്ണിന്​ ഒരുക്കം പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്. സൈക്കിള്‍ റൈഡര്‍മാര്‍ക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്​സ്​ മംസര്‍ ബീച്ച്‌ കേന്ദ്രീകരിച്ചാണ് ഓട്ടവും നീന്തലും നടത്തുന്നത്​. 50ല്‍പരം താരങ്ങള്‍ പങ്കെടുക്കുമെന്ന് കേരള റൈഡേഴ്​സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ക​ട​ലി​ര​മ്ബം പോ​ലെ വാ​ഹ​ന​വ്യൂ​ഹ​ം ചീ​റി​പ്പാ​യു​ന്ന ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും വി​ല​ക്കിയായിരുന്നു ക​ഴി​ഞ്ഞ ത​വ​ണ​ ഫി​റ്റ്ന​സ് ച​ല​ഞ്ച്​ സമാപനത്തോടനുബന്ധിച്ച്‌ ദു​ബൈ റ​ണ്‍ സംഘടിപ്പിച്ചത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 70,000ത്തി​ല്‍​ പ​രം അ​ത്​​ല​റ്റു​ക​ളും കാ​യി​ക​ പ്രേ​മി​ക​ളും മു​ഴു​വ​ന്‍ സ​മ‍യം പ​ങ്കെ​ടു​ത്ത് റണ്‍ വലിയൊരു ചരിത്രമാണ് യു.എ.ഇയുടെ കായികഭൂപടത്തില്‍ എഴുതിച്ചേര്‍ത്തത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ല​ളി​ത​മാ​യി ചെ​യ്യാ​നാ​വു​ന്ന വ്യാ​യാമ​ങ്ങ​ള്‍ ശീ​ല​മാ​ക്കു​ന്ന​തോ​ടെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ​മ്പക​ട​ത്തി, ആ​രോ​ഗ്യ​പ്ര​ദ​വും സ​ന്തോ​ഷം നി​റ​ഞ്ഞ​തു​മാ​യ ജീ​വി​തം എ​ല്ലാ​വ​ര്‍​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ ഫി​റ്റ്ന​സ് ച​ല​ഞ്ച് പ​ങ്കു​വെ​യ്ക്കു​ന്ന​ത്.

Lets socialize : Share via Whatsapp