യു​എ​ഇ​യി​ല്‍ 472 ത​ട​വു​കാ​രെ പൊ​തു​മാ​പ്പു ന​ല്‍​കി മോ​ചി​പ്പി​ക്കും

by Dubai | 26-11-2020 | 3566 views

ദു​ബാ​യ്: യു​എ​ഇ​യു​ടെ 49-ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു യു​എ​ഇ​യി​ല്‍ 472 ത​ട​വു​കാ​രെ പൊ​തു​മാ​പ്പു ന​ല്‍​കി മോ​ചി​പ്പി​ക്കും. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച 628 ത​ട​വു​കാ​ര്‍​ക്ക് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നു. പൊ​തു​മാ​പ്പ് ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഇ​വ​രു​ടെ സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത​ക​ളും പി​ഴ​ക​ളും എ​ഴു​തി​ത്ത​ള്ളും.

Lets socialize : Share via Whatsapp