ഒ​മാ​ന്‍ ഇ​ന്ന്​ അ​മ്പ​താം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കും

by International | 18-11-2020 | 1328 views

മ​സ്​​ക​ത്ത്​: ന​വോ​ത്ഥാ​ന​ത്തിന്‍റെ സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍ അ​മ്പ​താം ദേ​ശീ​യ​ദി​നം ഇ​ന്ന്​ ഒ​മാ​ന്‍ ആ​ഘോ​ഷി​ക്കും. ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യാ​യ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഈ​ദിന്‍റെ ജ​ന്മ​ദി​ന​മാ​ണ്​ ഒ​മാ​ന്‍ ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സിന്‍റെ വി​യോ​ഗ​ത്തിന്‍റെ ദുഃ​ഖ​ത്തി​ലും കോ​വി​ഡ്​ രോ​ഗ​ബാ​ധ​യു​ടെ നി​ഴ​ലി​ലു​മാ​യി പൊ​ലി​മ കു​റ​വാ​ണെ​ങ്കി​ലും ആ​ഹ്ലാ​ദ​ത്തോ​ടെ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും.

ദേ​ശീ​യ​ദി​ന​ത്തിന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ സൈ​നി​ക പ​രേ​ഡ്​ ഈ ​വ​ര്‍​ഷം ഉ​ണ്ടാ​കി​ല്ല. കോ​വി​ഡ്​ മു​ന്‍​ക​രു​ത​ലിന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​ത്​ മു​ന്‍ നി​ര്‍​ത്തി​യാ​ണ്​ സൈ​നി​ക പ​രേ​ഡ്​ ഒ​ഴി​വാ​ക്കി​യ​ത്. സൈ​നി​ക പ​രേ​ഡ്​ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ദേ​ശീ​യ​ദി​ന​ത്തിന്‍റെ ഭാ​ഗ​മാ​യു​ള്ള ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം ഈ ​വ​ര്‍​ഷ​വും മാ​റ്റ​മി​ല്ലാ​തെ തു​ട​രും. ബു​ധ​നാ​ഴ്​​ച​യും അ​ടു​ത്ത ശ​നി​യാ​ഴ്​​ച​യു​മാ​ണ്​ വെ​ടി​ക്കെ​ട്ട്​ ന​ട​ക്കു​ക​യെ​ന്ന്​ ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ത്തി​നാ​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​​ട്ടേറി​യ​റ്റ്​ അ​റി​യി​ച്ചു. ഇ​ന്ന്​ രാ​ത്രി എ​ട്ടു​മ​ണി മു​ത​ല്‍ അ​ര മ​ണി​ക്കൂ​ര്‍ നേ​രം അ​മി​റാ​ത്ത്, സീ​ബ്, ദോ​ഫാ​റി​ല്‍ മു​നി​സി​പ്പാ​ലി​റ്റി എ​ന്‍​റ​ര്‍​ടെ​യി​ന്‍​മെന്‍റ്​ സെന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും. ന​വം​ബ​ര്‍ 21 ശ​നി​യാ​ഴ്​​ച രാ​ത്രി എ​ട്ടു​മു​ത​ല്‍ ഖ​സ​ബ്, ബു​റൈ​മി വി​ലാ​യ​ത്തു​ക​ളി​ലും വെ​ടി​ക്കെ​ട്ട്​ ഉ​ണ്ടാ​കും. കോ​വി​ഡ്​ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ച്‌​ വാ​ഹ​ന​ങ്ങ​ളി​ലി​രു​ന്ന്​ വേ​ണം വെ​ടി​ക്കെ​ട്ട്​ വീ​ക്ഷി​ക്കാ​നെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സാ​യു​ധ​സേ​ന പ​രേ​ഡ്​ അ​ട​ക്കം വ​ലി​യ പ​രി​പാ​ടി​ക​ളോ​ടെ ദേ​ശീ​യ​ദി​ന​ത്തിന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ വ​ലി​യ ഒ​ത്തു​ചേ​ര​ലു​ക​ള്‍​ക്ക്​ കാ​ര​ണ​മാ​കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സു​ല്‍​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ സ​ഈ​ദി പ​റ​ഞ്ഞു. അ​തി​നാ​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ ദി​ന​ത്തി​ല്‍ പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​രി​ക്കി​ല്ല. ആ​ഘോ​ഷ​ങ്ങ​ള്‍ എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലാ​ണ്​ വേ​ണ്ട​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന​തി​നാ​ല്‍ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ ഒ​ത്തു​ചേ​ര​ലു​ക​ള്‍ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദേ​ശീ​യ​ദി​ന​ത്തിന്‍റെ ഭാ​ഗ​മാ​യി സു​ല്‍​ത്താ​ന്‍ നി​ര​വ​ധി ത​ട​വു​കാ​ര്‍​ക്ക്​ മാ​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. 390 പേ​ര്‍​ക്കാ​ണ്​ മാ​പ്പ്​ ന​ല്‍​കി​യ​തെ​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ല്‍ 150 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്. 

'വിഷന്‍ 2040' സ്വപ്​നപദ്ധതി ഒമാന്‍റെ മുഖച്ഛായ മാറ്റിമറിക്കും

മ​സ്​​ക​ത്ത്​: സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രീ​ഖിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​വോ​ത്ഥാ​ന​ത്തിന്‍റെ പു​തി​യ ദി​ശ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്​ സു​ല്‍​ത്താ​നേ​റ്റ്​ ഓ​ഫ്​ ഒ​മാ​ന്‍. ജ​നു​വ​രി​യി​ല്‍ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഈ​ദിന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്ന്​ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​പ്പോ​ള്‍ ന​ല്‍​കി​യ വാ​ഗ്​​ദാ​നം ​പോ​ലെ രാ​ഷ്​​ട്ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തിന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ കാ​ല്‍​വെ​പ്പു​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ സു​ല്‍​ത്താ​ന്‍ ഹൈ​ത​മി​ന്​ സാ​ധി​ച്ചു.

ഒ​മാന്‍റെ മു​ഖ​ച്ഛാ​യ​ ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന വി​ഷ​ന്‍ 2040 എ​ന്ന സ്വ​പ്​​ന​പ​ദ്ധ​തി​ക്ക്​ അ​നു​സൃ​ത​മാ​യി ഭ​ര​ണ​ത​ല​ത്തി​ല്‍ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ്​ സു​ല്‍​ത്താ​ന്‍ ഹൈ​തം വ​രു​ത്തി​യ​ത്. ആ​ഗ​സ്​​റ്റ്​ 18നാ​ണ്​ ഭ​ര​ണ​ത​ല​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച 28 രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തു​​പ്ര​കാ​രം അ​ഞ്ച്​ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യും 10 മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ല​യി​പ്പി​ക്കു​ക​യും ചെ​യ്​​തു. ന​വോ​ത്ഥാ​ന​ത്തിന്‍റെ അ​ടി​സ്ഥാ​ന​മാ​ണ്​ ഒ​മാ​ന്‍ വി​ഷ​ന്‍ 2040 പ​ദ്ധ​തി. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം, വ​രു​മാ​ന വൈ​വി​ധ്യ​വ​ത്​​ക​ര​ണം, ആ​ക​ര്‍​ഷ​ക​മാ​യ നി​ക്ഷേ​പാ​ന്ത​രീ​ക്ഷം, സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ ഒ​മാ​ന്‍ വി​ഷ​​ന്‍ 2040ന്‍റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ള്‍.

എ​ണ്ണ​വി​ല​യി​ടി​വിന്‍റെ​യും കോ​വി​ഡിന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​നും പ്ര​ശം​സാ​ര്‍​ഹ​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ ഒ​മാ​ന്‍ കൈ​ക്കൊ​ണ്ട​ത്. രോ​ഗ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യി സു​ല്‍​ത്താന്‍റെ ഉ​ത്ത​ര​വ്​ പ്ര​കാ​രം മാ​ര്‍​ച്ചി​ല്‍ സു​പ്രീം​ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു.

സു​പ്രീം​ക​മ്മി​റ്റി​യാ​ണ്​ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച്‌​ രാ​ജ്യം കൈ​ക്കൊ​ള്ളേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ തീ​രു​മാ​നി​ക്കു​ന്ന​ത്. മാ​ര്‍​ച്ചി​ല്‍ നി​ല​വി​ല്‍ വ​ന്ന കോ​വി​ഡ്​ പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക്​ സു​ല്‍​ത്താ​ന്‍ 10 ദ​ശ​ല​ക്ഷം റി​യാ​ല്‍ സം​ഭാ​വ​ന​യാ​യി ന​ല്‍​കു​ക​യും ചെ​യ്​​തു.

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സു​ല്‍​ത്താ​ന്‍ വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി ​വ​രു​ന്നു​ണ്ട്. കോ​വി​ഡ്​ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​ങ്ങ​ള്‍ ത​ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച്‌​ ആ​ലോ​ചി​ക്കാ​ന്‍ സു​ല്‍​ത്താന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സാ​മ്പ​ത്തി​ക​കാ​ര്യ ക​മ്മി​റ്റി​യും നി​ല​വി​ല്‍ വ​ന്നി​ട്ടു​ണ്ട്. സം​രം​ഭ​ക​ര്‍​ക്കാ​യി നി​ര​വ​ധി ആ​ശ്വാ​സ പ​ദ്ധ​തി​ക​ളും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Lets socialize : Share via Whatsapp