യു.​എ.​ഇ​യി​ലെ ആ​ദ്യ ക​ല​ക്​​ട​ബ്​​ള്‍ സ്​​കീ​മാ​യ 'എ​മി​റേ​റ്റ്​​സ്​ ലോ​​ട്ടോ' തി​രി​ച്ചു​വ​രു​ന്നു

by Dubai | 16-11-2020 | 3020 views

ദുബൈ: ​ഏ​റ്റ​വു​മ​ധി​കം സ​മ്മാ​ന​ത്തു​ക വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന യു.​എ.​ഇ​യി​ലെ ആ​ദ്യ ക​ല​ക്​​ട​ബ്​​ള്‍ സ്​​കീ​മാ​യ എ​മി​റേ​റ്റ്​​സ്​ ലോ​​ട്ടോ തി​രി​ച്ചു​വ​രു​ന്നു. ഭാ​ഗ്യം എ​ന്ന​ര്‍​ഥം വ​രു​ന്ന 'മ​ഹ്​​സൂ​സ്​' എ​ന്ന പേ​രു​മാ​യാ​ണ്​ ലോ​​ട്ടോ​യു​ടെ പു​തി​യ വ​ര​വ്. ഈ ​മാ​സം 21ന് ​രാ​ത്രി ഒ​മ്ബ​തി​ന്​​ ഉ​ദ്​​ഘാ​ട​ന ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തു​മെ​ന്ന്​ സം​ഘാ​ട​ക​രാ​യ ഇ- ​വി​ങ്​​സ്​ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ന​റു​ക്കെ​ടു​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​​ങ്കാ​ളി​ക​ളാ​വു​ന്ന​ത്​ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും മ​ല​യാ​ളി​ക​ള്‍ നി​ര​വ​ധി​യു​ണ്ടെ​ന്നും ഇ-​വി​ങ്​​സ്​ കോ ​സി.​ഇ.​ഒ​മാ​രാ​യ തെ​രേ​സ സ്​​റ്റാ​ര്‍, ഫ​രീ​ദ്​ സാം​ജി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. അ​തി​നാ​ല്‍ ത​ന്നെ ന​റു​ക്കെ​ടു​പ്പി​ല്‍ മ​റ്റു​ ഭാ​ഷ​ക​ള്‍​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലും വി​വ​ര​ണം ന​ല്‍​കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​ഴ​യ തു​ക​യാ​യ 35 ദി​ര്‍​ഹം ത​ന്നെ​യാ​യി​രി​ക്കും ഇ​ക്കു​റി​യും ഒ​രു കാ​ര്‍​ഡി​ന്​ ഈ​ടാ​ക്കു​ക. ആ​റു​ ന​മ്പ​റു​ക​ളും ഒ​ത്തു​വ​രു​ന്ന​വ​ര്‍​ക്ക്​​ അ​ഞ്ചു​കോ​ടി ദി​ര്‍​ഹം വ​​രെ സ​മ്മാ​നം ല​ഭി​ക്കും. മൂ​ന്നു​ നമ്പ​റു​ക​ള്‍ വ​രെ ഒ​ത്തു​വ​ന്നാ​ല്‍ 35 ദി​ര്‍​ഹം തി​രി​കെ ല​ഭി​ക്കും.

50 വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 47,500 പേ​ര്‍ ക​ഴി​ഞ്ഞ ഡ്രോ​യി​ല്‍ പ​​ങ്കെ​ടു​ത്തെ​ന്നും 14 കോ​ടി ദി​ര്‍​ഹം ഇ​വ​ര്‍​ക്ക്​ സ​മ്മാ​ന​മാ​യി ന​ല്‍​കി​യെ​ന്നും അ​​വ​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച്‌​ വി​വി​ധ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. 'മ​ഹ്​​സൂ​സ്​' വ​ഴി കൂ​ടു​ത​ല്‍ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​​വ​ര്‍ അ​റി​യി​ച്ചു.

www.mahzooz.ae  എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ മ​ത്സ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്.

Lets socialize : Share via Whatsapp