ഹൂ​തി​ക​ള്‍ ചെ​ങ്ക​ട​ലി​ല്‍ വി​ത​ച്ച 157 മൈ​നു​ക​ള്‍ അ​റ​ബ്​ സ​ഖ്യ​സേ​ന നീ​ക്കം ചെ​യ്​​തു

by International | 16-11-2020 | 2169 views

ജി​ദ്ദ: യ​മ​ന്‍ വി​മ​ത സാ​യു​ധ​സം​ഘ​മാ​യ ഹൂ​തി​ക​ള്‍ ചെ​ങ്ക​ട​ലി​ല്‍ വി​ത​ച്ച 157 മൈ​നു​ക​ള്‍ സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള അ​റ​ബ്​ സ​ഖ്യ​സേ​ന നീ​ക്കം ചെ​യ്​​തു. ഇ​റാ​ന്‍ പി​ന്തു​ണ​യോ​ടെ ഹൂ​തി​ക​ള്‍ ചെ​ങ്ക​ട​ലിന്‍റെ തെ​ക്കു​ഭാ​ഗ​ത്ത്​ വി​ന്യ​സി​ച്ച കു​ഴി​ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​ നീ​ക്കം ചെ​യ്​​ത്​ ചെ​ങ്ക​ട​ലി​ലെ മ​ര​ണ​ഭീ​ഷ​ണി​യെ ഒ​ഴി​വാ​ക്കി​യ​ത്. ക​ട​ലി​ല്‍ മൈ​നു​ക​ള്‍ വി​ന്യ​സി​ക്ക​ല്‍ അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ത്തിന്‍റെ​യും ഹു​ദൈ​ദ​യി​ലെ സ്​​റ്റോ​ക്​​ഹോം വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​നും സ​ഖ്യ​സേ​ന വ​ക്താ​വ്​ വ്യ​ക്ത​മാ​ക്കി.

തെ​ക്ക​ന്‍ ചെ​ങ്ക​ട​ലി​ലെ ബാ​ബ്​ അ​ല്‍​മ​ന്ദ​ബ്​ ക​ട​ലി​ടു​ക്കി​ലും ചെ​ങ്ക​ട​ലി​ലു​മു​ള്ള യാ​ത്രയ്​ക്കും ആ​​ഗോ​ള വ്യാ​പാ​ര​ത്തി​നും ഹൂ​തി​ക​ള്‍ വ​ലി​യ ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണെ​ന്നും സ​ഖ്യ​സേ​ന കു​റ്റ​പ്പെ​ടു​ത്തി. ഹൂ​തി​ക​ള്‍ അ​യ​ച്ച സ്​​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച ര​ണ്ട്​ ബോ​ട്ടു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സം​ഖ്യ​സേ​ന​യ്ക്ക്​ ക​ഴി​ഞ്ഞി​രു​ന്നു. വ​ള​രെ വി​ജ​യ​ക​ര​മാ​യി​രു​ന്നു ആ ​നീ​ക്ക​മെ​ന്ന്​ അ​റ​ബ്​ സ​ഖ്യ​സേ​ന വ​ക്താ​വ്​ കേ​ണ​ല്‍ തു​ര്‍​ക്കി അ​ല്‍​മാ​ലി​കി പ​റ​ഞ്ഞി​രു​ന്നു.

മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും വി​ദൂ​ര നി​യ​ന്ത്രി​ത​ ബോ​ട്ടു​ക​ളും അ​യ​ക്കു​ന്ന​തി​ന്​ ഹൂ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ യ​മ​നി​ലെ ഹൂ​ദൈ​ദ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സാ​യു​ധ ബോ​ട്ടു​ക​ളും അ​യ​ച്ച​ത്. ഇ​ത്​ അ​പ​ക​ടം വി​ത​​യ്ക്കും മു​മ്പ്​ ത​ക​ര്‍​ക്കാ​നാ​യി. 

Lets socialize : Share via Whatsapp