ഫ്രീലാന്‍സര്‍ ലൈസന്‍സ് പ്രഖ്യാപിച്ച് അബുദാബി

by Business | 16-11-2020 | 2286 views

അബുദാബി: അബുദാബിയില്‍ 48 ബിസിനസ് മേഖലകളില്‍ ഫ്രീലാന്‍സര്‍ ലൈസന്‍സ് പ്രഖ്യാപിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പാണ് ഫ്രീലാന്‍സര്‍ ലൈസന്‍സുകള്‍ പ്രഖ്യാപിച്ചത്. യുഎഇ-യില്‍ താമസവിസയുള്ള പ്രവാസികള്‍ക്കും, വിസ ഇല്ലാത്തവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ഇവര്‍ക്ക് ഓഫീസില്ലാതെ ബിസിനസ് തുടങ്ങാനും കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനും അനുമതിയുണ്ടാകും.

നിയമം, കൃഷി, ടെക്നോളജി, ഫോട്ടോഗ്രഫി, മീഡിയ, പരസ്യം, ടൈലറിങ്, കരകൗശലം തുടങ്ങിയ മേഖലകളെല്ലാം ഇതിലുള്‍പ്പെടും. യുഎഇയിലെ പ്രവാസികള്‍ക്കും, യുഎഇയില്‍ പുറത്തുള്ളവര്‍ക്കും ഫ്രീലാന്‍സര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കാം.

www.adbc.gov.ae  എന്ന വെബ്‍സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടത്.

Lets socialize : Share via Whatsapp