'പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കട്ടെ': ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരി

by General | 14-11-2020 | 1022 views

ദുബൈ: ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും. ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും യുഎഇ-യിലെ ജനങ്ങള്‍ക്ക് വേണ്ടി ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

കൊവിഡ് സുരക്ഷാ മുന്‍കരുതലുകളോടെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക കൂടാതെ ആരോഗ്യ അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദേശിച്ചു.

Lets socialize : Share via Whatsapp