ജോ ബൈഡനും കമലാ ഹാരിസിനും ആശംസകള്‍ അറിയിച്ച്‌ കുവൈത്ത് ഭരണാധികാരി

by International | 08-11-2020 | 1742 views

കുവൈത്ത്: ജോ ബൈഡനും കമലാ ഹാരിസിനും ആശംസകള്‍ അറിയിച്ച്‌ കുവൈത്ത് ഭരണാധികാരി. ശനിയാഴ്ചയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡന് ആശംസകളറിയിച്ച്‌ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സന്ദേശമയച്ചത്.

വൈസ് പ്രസാഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അമീര്‍ അഭിനന്ദനമറിയിച്ചു. വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനും ഈഷ്മളമായ ബന്ധം ശക്തിപ്പെടുത്താനും കാത്തിരിക്കുകയാണെന്ന് ഷെയ്ഖ് നവാഫ് പറഞ്ഞു.

Lets socialize : Share via Whatsapp