വാഹനത്തില്‍ കുടുംബ സമേതം സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

by General | 04-11-2020 | 2659 views

റിയാദ്: വാഹനത്തില്‍ കുടുംബ സമേതം സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാല്‍ റോഡ് പരിശോധനയില്‍ സുരക്ഷാ ഉദ്യാഗസ്ഥരെ കാണുമ്പോഴും വാഹനത്തില്‍ നിന്നിറങ്ങുമ്പോഴും മറ്റു ആളുകളുമായി ഇടപഴകേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ പൊതുസുരക്ഷയ്ക്ക് വേണ്ടി മാസ്ക് ധരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

വാഹനത്തില്‍ കുടുംബ സമേതം സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയ വക്താവ് ഇങ്ങനെ പ്രതികരിച്ചത്.

Lets socialize : Share via Whatsapp