'മിറക്കിള്‍ ഗാര്‍ഡന്‍'-ന്‍റെ ഒമ്പതാം സീസണിന്​ ഞായറാഴ്​ച തുടക്കം

by Entertainment | 30-10-2020 | 7334 views

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഫ്ലവര്‍ ഗാര്‍ഡനായ മിറക്കിള്‍ ഗാര്‍ഡളന്‍റെ ഒമ്പതാം സീസണിന്​ ഞായറാഴ്​ച തുടക്കമാകും. 120 വ്യത്യസ്​ത വിഭാഗങ്ങളില്‍പെട്ട 150 ദശലക്ഷം പുഷ്​പങ്ങളാണ്​ ഈ സീസണിന്‍റെ മുഖ്യ ആകര്‍ഷണം. നടപ്പാതയിലൂടെ പുഷ്​പസൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക്​ കഴിയും. ദിവ​സേനയുള്ള വിനോദ പരിപാടികള്‍ക്കും ഈ ട്രാക്ക്​ ഉപയോഗിക്കും. പ്രധാന കവാടത്തില്‍ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സ്വീകരിക്കാനുണ്ടാവും.

ഗള്‍ഫ്​ മേഖലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്​പങ്ങളും ഇക്കുറിയുണ്ടാവും. ദീപാലംകൃതമായ പാര്‍ക്കും അതിഥികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പൂവുകളാല്‍ നിര്‍മിച്ച എമിറേറ്റ്​സ്​ എ 30 വിമാനത്തി​ന്‍റെയും മിക്കി മൗസി​ന്‍റെയും ഭീമന്‍ മാതൃകയും മിറക്കിള്‍ ഗാര്‍ഡ​ന്‍റെ ആകര്‍ഷണമാണ്​. ഇവ രണ്ടും ഗിന്നസ്​ ബുക്കില്‍ ഇടം നേടിയിട്ടുണ്ട്​. മുകളിലെത്തിയാല്‍ സന്ദര്‍ശകര്‍ക്ക്​ ഗാര്‍ഡ​ന്‍റെ പൂര്‍ണ ചിത്രം എടുക്കാനാകും. exclusive malayalam news

ദുബൈലാന്‍ഡില്‍ 72,000 ചതുര​ശ്ര മീറ്ററിലാണ്​ ഗാര്‍ഡന്‍. ഓരോ വര്‍ഷവും പുതുമകള്‍ സമ്മാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇക്കുറിയും അതിന്​ കുറവില്ലെന്നും മിറക്കിള്‍ ഗാര്‍ഡന്‍ കോ ഫൗണ്ടറായ എന്‍ജിനീയര്‍ അബ്​ദുല്‍ നാസര്‍ റഹാല്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും സന്ദര്‍ശകര്‍ക്ക്​ ബാധകമായിരിക്കും.

Lets socialize : Share via Whatsapp