IPL: ചെന്നൈ സൂപ്പര്‍ കിങ്‌സിന് 6 വിക്കറ്റിന്‍റെ ജയം

by Sports | 29-10-2020 | 1938 views

ദുബായ്: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 6 വിക്കറ്റിന്‍റെ ജയം. ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും റായിഡുവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് ചെന്നൈയുടെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. അവസാന രണ്ടോവറില്‍ 30 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് 20 റണ്‍സ് നേടാനായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 10 റണ്‍സായി മാറി.

11 പന്തില്‍ 31 റണ്‍സ് നേടിയ ജഡേജയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ റുതുരാജ് ഗായ്ക്വാഡും 20 പന്തില്‍ നിന്ന് 38 റണ്‍സ് നേടി അമ്ബാട്ടി റായിഡുവും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്‌സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.7.2 ഓവറില്‍ 53 റണ്‍സ് എടുത്താണ് ശുഭ്മാന്‍ ഗില്‍ – റാണ ഓപ്പണിങ് സഖ്യം ഔട്ടായത്. കരണ്‍ ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Lets socialize : Share via Whatsapp