IPL: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്

by Sports | 25-10-2020 | 758 views

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ ചെറിയ സ്‌കോര്‍ (126) പിന്‍തുടര്‍ന്ന ഹൈദരാബാദിനെ 114 റണ്‍സിന് രാഹുലും കൂട്ടരും പുറത്താക്കുകയായിരുന്നു. 12 റണ്‍സിന്റെ ജയമാണ് പഞ്ചാബ് നേടിയത്.

ഒരു പന്ത് ശേഷിക്കെയാണ് ഹൈദരാബാദിന്റെ തോല്‍വി. ഹൈദരാബാദ് നിരയില്‍ വാര്‍ണര്‍ (35), ശങ്കര്‍ (26) എന്നിവര്‍ക്ക് മാത്രമേ പഞ്ചാബ് ബൗളിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. ബെയര്‍‌സ്റ്റോ 19 ഉം പാണ്ഡെ 15 ഉം റണ്‍സെടുത്തു. അര്‍ഷ്ദീപ് സിങ്, ജോര്‍ദന്‍ എന്നിവര്‍ പഞ്ചാബിനായി മൂന്ന് വീതം വിക്കറ്റ് നേടി. ടോസ് നേടിയ ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. സന്ദീപ് ശര്‍മ്മ, ഹോള്‍ഡര്‍, റാഷിദ് എന്നീ ബൗളര്‍മാരുടെ മികവില്‍ ഹൈദരാബാദ് പഞ്ചാബിനെ 126 റണ്‍സില്‍ പിടിച്ചുകെട്ടി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 126 റണ്‍സെടുത്തത്. പഞ്ചാബ് നിരയില്‍ പൂരന്‍(32*), രാഹുല്‍ (27), ഗെയ്ല്‍ (20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

Lets socialize : Share via Whatsapp