അറബ് ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക, സുരക്ഷാ കരാറുകളില്‍ ഒപ്പിടാന്‍ തെഹ്‌റാന്‍ ഒരുക്കമാണെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി

by International | 21-10-2020 | 1635 views

തെഹ്‌റാന്‍: മേഖലയുടെ സ്ഥിരതയ്ക്കായി അറബ് ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക, സുരക്ഷാ കരാറുകളില്‍ ഒപ്പിടാന്‍ തെഹ്‌റാന്‍ ഒരുക്കമാണെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹാതമി അല്‍ ജസീറയോട് പറഞ്ഞു. മേഖലയില്‍ നിന്ന് വരുന്ന ഇസ്രായേല്‍ ഭീഷണികള്‍ക്കെതിരേ ഹാതമി മുന്നറിയിപ്പ് നല്‍കി. അത്തരം ഭീഷണികള്‍ക്ക് 'വ്യക്തവും നേരിട്ടുള്ളതുമായ' പ്രതികരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ധം സാധാരണ നിലയിലാക്കി കൊണ്ട് യുഎഇ-യും ബഹ്‌റയ്‌നും ഇസ്രായേലുമായി ഒപ്പുവെച്ച കരാറുകളെ ഇറാന്‍ വിമര്‍ശിച്ചു. യുഎഇയും ബഹ്‌റയ്‌നും ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത് 'ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്' എന്ന് ഹാതമി പറഞ്ഞു.

Lets socialize : Share via Whatsapp