യു.എ.ഇ -യുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ 'വാം' സ്​ഥാപകന്‍ ഇബ്രാഹീം അല്‍ ആബിദ്​ അന്തരിച്ചു

by Dubai | 21-10-2020 | 1629 views

ദുബൈ: പ്രശസ്​ത ഇ​മറാത്തി മാധ്യമപ്രവര്‍ത്തകനും യു.എ.ഇ-യുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ 'വാം' സ്​ഥാപകനുമായ ഇബ്രാഹീം അല്‍ ആബിദ്​ (78​) അന്തരിച്ചു. യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്​ടര്‍ ജനറലായിരുന്ന അദ്ദേഹം വിരമിച്ച ശേഷം എന്‍.എം.സി ചെയര്‍മാന്‍റെ ഉപദേഷ്​ടാവായി തുടരുകയായിരുന്നു. ലോക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം രാജ്യത്തെ മാധ്യമസംസ്​കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

1975-ലാണ്​ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ ചുമതലയേല്‍ക്കുന്നത്​. രണ്ടു വര്‍ഷത്തിനുശേഷം 'വാം' സ്​ഥാപിച്ചപ്പോള്‍ മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം മലയാള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തി. ഇബ്രാഹീം അല്‍ ആബിദിന്‍റെ​ നിര്യാണത്തില്‍ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍, വിവിധ മന്ത്രാലയ ഉന്നതരും അനുശോചിച്ചു.

Lets socialize : Share via Whatsapp