യുഎഇ ഉപപ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

by Dubai | 20-10-2020 | 1836 views

ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍‍യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.  കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വാക്‌സിന്‍ നല്‍കിയവര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും നന്ദി അറിയിക്കുന്നെന്ന് ട്വിറ്ററില്‍ കുറിച്ച ലഫ്. ജനറല്‍ ഷെയ്ഖ് സൈഫ് എല്ലാവര്‍ക്കും സുരക്ഷയും ആശംസിച്ചു. 

ഒക്ടോബര്‍ 16ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്.

Lets socialize : Share via Whatsapp