ഐ.പി.എല്‍: ചെന്നെെയ്ക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 5 വിക്കറ്റ് വിജയം; 101 റണ്‍സ് നേടി ശിഖാര്‍ ധവാന്‍ മാന്‍ ഓഫ് ദ മാച്ച്

by Sports | 17-10-2020 | 889 views

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നെെയ്ക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 5 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയാണ് വിജയിച്ചത്.

ഡല്‍ഹിക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ ശിഖാര്‍ ധവാന്‍ 58 പന്തില്‍ 101 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി. ഡല്‍ഹി ടീം ക്യാപ്ടന്‍ ശ്രേയസ് അയ്യര്‍ 23 പന്തില്‍ 23 റണ്‍സ് നേടി. ഈ ഐ.പി.എല്‍ സീസണില്‍ ഡല്‍ഹി ക്യാപിടല്‍സ് വിജയം നേടുന്ന ഏഴാമത്തെ മത്സരമാണിത്. ചെന്നെെയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത ഷെയ്ന്‍ വാട്സന്‍ 28 പന്തില്‍ 36 റണ്‍സ് നേടി. അംബതി റായുഡു 25 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നെെ ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടി. രവീന്ദ്ര ജഡേജ 13 പന്തില്‍ 33 റണ്‍സ് നേടി. ഈ സീസണില്‍ ചെന്നെെ സൂപ്പര്‍ കിംഗ്സ് നേരിടുന്ന ആറാമത്തെ
തോല്‍വിയാണിത്.

ഈ ഐ.പി.എല്‍ സീസണില്‍ രണ്ടാം തവണയാണ് ചെന്നെെ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നെെയ്ക്കെതിരെ ഡല്‍ഹി 44 റണ്‍സ് വിജയം നേടിയിരുന്നു.

Lets socialize : Share via Whatsapp