ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ അറബ് ജനതയിലെ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്നതായി പഠന റിപോര്‍ട്ട്

by General | 10-10-2020 | 1937 views

ദുബായ്: സയണിസ്റ്റ് രാജ്യമായ ഇസ്രായേലുമായി തങ്ങളുടെ രാജ്യം നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ അറബ് ജനതയിലെ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്നതായി പഠന റിപോര്‍ട്ട്. 

ആഫ്രിക്ക, പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളിലെ 13 അറബ് രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 88 ശതമാനം പേരും തങ്ങളുടെ രാജ്യം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ തുറന്നെതിര്‍ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. കേവലം ആറു ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യങ്ങളെ പിന്തുണച്ചത്. ആറു ശതമാനം പേര്‍ അഭിപ്രായം വെളിപ്പെടുത്തിയില്ലെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പൊളിസി സെന്റര്‍ (എസിആര്‍പിഎസ്) പുറത്തുവിട്ട 2019-2020 അറബ് അഭിപ്രായ സൂചിക (എഐഒ) യിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Lets socialize : Share via Whatsapp