അബുദാബി ടി20 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി; മത്സരങ്ങള്‍ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ച്

by Sports | 08-10-2020 | 1046 views

അബുദാബി: ഈ വര്‍ഷം അവസാനം നടക്കേണ്ടിയിരുന്ന അബുദാബി ടി20 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. പുതുക്കിയ തിയ്യതി പ്രകാരം 2021 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ അബുദാബിയില്‍ വെച്ച്‌ നടക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്ന അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാവും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ താരങ്ങളുടെ ലേലം നടക്കുന്ന തിയ്യതികള്‍ ഇതുവരെ സംഘാടകര്‍ പ്രഖ്യാപിച്ചിട്ടില്ല.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് അബുദാബി ടി10 അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റിവെയ്ക്കുന്നത്. കൂടാതെ യു.എ.ഇ ക്രിക്കറ്റ് കലണ്ടറിലെ തിരക്കുകളും ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ 10 ദിവസങ്ങളായി നടക്കുന്ന ടൂര്‍ണമെന്റില്‍ 8 ടീമുകളാവും പങ്കെടുക്കുക.

Lets socialize : Share via Whatsapp