50 കിലോ സൗജന്യ ബാഗേജ് അലവന്‍സിനു പുറമെ കോവിഡ് ടെസ്റ്റും; വമ്പന്‍ ആനുകൂല്യവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്

by Business | 07-10-2020 | 1772 views

അബൂദബി: യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ആനുകൂല്യവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. 50 കിലോ സൗജന്യ ബാഗേജ് അലവന്‍സിനു പുറമെ കോവിഡ് ടെസ്റ്റും നല്‍കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, ലബനന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുന്നത്.

ഒക്ടോബര്‍ 15 വരെ ടിക്കറ്റെടുത്ത് നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്കാണ് 50 കിലോ ബാഗേജ് അനുവദിക്കുന്നത്. ഇത്തിഹാദ് എയര്‍വേയ്‌സില്‍ ഫസ്റ്റ്, ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വര്‍ഷാവസാനം വരെ തുടരും.

Lets socialize : Share via Whatsapp