കുവൈത്ത്​ അമീറിന്‍റെ നിര്യാണത്തില്‍ ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

by General | 02-10-2020 | 2382 views

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീര്‍ ഷെയ്ഖ്​ സബാഹ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹിന്‍റെ നിര്യാണത്തില്‍ ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷെയ്ഖ്​ സബാഹിനോടുള്ള ബഹുമാനാര്‍ഥം ഒക്​ടോബര്‍ നാല്​ ഞായറാഴ്​ചയാണ്​ ദേശീയ ദുഃഖാചരണം. അന്ന്​ ദേശീയ പതാക പകുതി താഴ്​ത്തിക്കെട്ടും. അന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്​. ഇന്ത്യയു​മായി ഊഷ്​മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഭരണാധികാരിയെന്ന നിലയിലും കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാര്‍ക്ക്​ നല്‍കിയ ഉത്തമമായ പരിഗണന വെച്ചുമാണ്​ ദേശീയ ദുഃഖാചരണത്തിന്​ ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചത്​.

ഷെയ്ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹിന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന പ്ര​വാ​ഹം തു​ട​രു​ക​യാ​ണ്. വി​ട​വാ​ങ്ങി​യ​തിന്‍റെ മൂ​ന്നാം ദി​വ​സ​വും സ​മൂ​ഹ​ത്തിന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ര്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

Lets socialize : Share via Whatsapp