ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ

by Sports | 22-09-2020 | 834 views

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജയം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ ഇറങ്ങും. ആദ്യ മല്‍സരം ജയത്തോടെ തുടരാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ജയം ആവര്‍ത്തിക്കാനാണ് ചെന്നൈ ഇറങ്ങുന്നത്. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം.

ഓപ്പണിങാണ് ചെന്നൈയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഷെയ്ന്‍ വാട്സണൊപ്പം മുരളി വിജയി ഫോമിലേക്കുയരുമെന്നാണ് ചെന്നൈയുടെ പ്രതീക്ഷ. ഫഫ് ഡുപ്ലിസ്സിസ്, അമ്പാട്ടി റായിഡു, കേദര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ അന്തിമ ഇലവനില്‍ കളിക്കും.

നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലാണ് രാജസ്ഥാന്‍ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍, യശ്വസി ജയ്സ്വാള്‍, മനാന്‍ വോറ, റിയാന്‍ പരാഗ് എന്നിവര്‍ രാജസ്ഥാന്റെ ബാറ്റിങ് പ്രതീക്ഷകളാവുമ്പോള്‍ മായങ്ക് മാര്‍ക്കണ്ഡെയ, ശ്രേയസ് ഗോപാല്‍, ജൊഫ്ര ആര്‍ച്ചര്‍, ഷെയ്വന്‍ തോമസ്, ടോം കറാന്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ അവരുടെ ബൗളിങ് പ്രതീക്ഷകളാവുന്നു.

മല്‍സരം ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജാ സ്റ്റേഡിയത്തില്‍ നടക്കും.

Lets socialize : Share via Whatsapp