ഇസ്രായേലും യു.എ.ഇ - യും സംയുക്ത സിനിമാ നിര്‍മ്മാണത്തിനൊരുങ്ങുന്നു

by Entertainment | 21-09-2020 | 6928 views

അബുദാബി: അബുദാബി ഫിലിം കമ്മീഷന്‍ (എ.ഡി.എഫ്.സി), ഇസ്രായേല്‍ ഫിലിം ഫണ്ട് (ഐ.എഫ്.എഫ്), ജറുസലേം സാം സ്പീഗല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂള്‍ (ജെ.എസ്.എഫ്.എസ്) എന്നിവര്‍ സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ സഹകരിക്കാനുള്ള സമഗ്രമായ കരാറിലെത്തി. ഉഭയകക്ഷി വര്‍ക്ക്‌ഷോപ്പുകള്‍, പരിശീലനം, വിദ്യാഭ്യാസം, അന്താരാഷ്ട്ര ഫിലിം ലാബ്, പ്രാദേശിക ചലച്ചിത്രമേള എന്നിവ ഇതിന്റെ ഭാഗമായി നടത്തും.

അബുദാബി ഇസ്രായേല്‍ ചലച്ചിത്ര ടെലിവിഷന്‍ നിര്‍മാണങ്ങള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്‌ക്രിപ്റ്റ് ഡെവലപ്‌മെന്റ് പരിശീലന പരിപാടികളും നടത്തും. പരിശീലനത്തിനും വികസന പരിപാടികള്‍ക്കും പുറമേ, യുഎഇ-യിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാം സ്പീഗല്‍ ഇന്റര്‍നാഷണല്‍ ഫിലിം ലാബില്‍ പ്രാതിനിധ്യം നല്‍കും. കരാര്‍ സിനിമാ വ്യവസായങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അബുദാബിയുടെ ചലച്ചിത്ര ടിവി മേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുമെന്നും ടുഫോര്‍ 54, ഇമേജ് നേഷന്‍ അബുദാബി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുബാറക് പറഞ്ഞു.

Lets socialize : Share via Whatsapp