അബുദാബി എമിറേറ്റില്‍ ചുവപ്പ് സിഗ്​നല്‍ മറികടന്നുള്ള റോഡ്​ ഗതാഗത നിയമലംഘനത്തിന് 1,000 ദിര്‍ഹം പിഴ

by Abudhabi | 16-09-2020 | 3391 views

അബുദാബി: തലസ്ഥാന എമിറേറ്റില്‍ വാഹനം ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ പിഴയൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് പൊലീസ് ആവര്‍ത്തിക്കുന്നു. വന്‍ റോഡപകടത്തിനിടയാക്കുന്ന റെഡ് സിഗ്​നല്‍ മറികടക്കുന്നവരെ വെട്ടിലാക്കാന്‍ പിഴ നിരക്ക് വര്‍ധിപ്പിച്ചതോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ്​ ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അബുദാബി എമിറേറ്റില്‍ ചുവപ്പ് സിഗ്​നല്‍ മറികടന്നുള്ള റോഡ്​ ഗതാഗത നിയമലംഘനത്തിന് 1,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയന്‍റുകളും ശിക്ഷ ലഭിക്കുമെന്ന് നാലു ഭാഷകളില്‍ അബുദാബി പൊലീസ് പ്രസിദ്ധീകരിച്ച സമൂഹമാധ്യമ പോസ്​റ്റില്‍ ആവര്‍ത്തിച്ചു. വാഹനം 30 ദിവസത്തേക്ക് പൊലീസ് കസ്​റ്റഡിയില്‍ കണ്ടുകെട്ടും. ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

Lets socialize : Share via Whatsapp