ജ​ന​ങ്ങ​ള്‍ കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ശീ​ലി​ക്ക​ണം, മാ​ളു​ക​ളി​ലും മ​റ്റ് വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കം ചെ​യ്​​ത​താ​യി ആ​രോ​ഗ്യ മ​ന്ത്രി

by International | 04-09-2020 | 2376 views

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ളു​ക​ളി​ലും മ​റ്റ് വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കം ചെ​യ്​​ത​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ സ​ഈ​ദി.

'ഗു​രു​ത​രാ​വ​സ്​​ഥ​യി​ല്‍ അ​ല്ലാ​ത്ത കോ​വി​ഡ്​ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി​യു​ടെ ആ​ദ്യ​ഘ​ട്ടം ഈ ​മാ​സം അ​വ​സാ​നം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​തു​വ​ഴി എ​ല്ലാ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദം കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളും റോ​ഡ്​ അ​തി​ര്‍​ത്തി​ക​ളും തു​റ​ക്കു​ന്ന വി​ഷ​യം സു​പ്രീം ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. കോ​വി​ഡ്​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന ക​മ്പ​നി​ക​ളെ​ല്ലാം മ​രു​ന്നിന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.'- സു​പ്രീം ക​മ്മി​റ്റി​യു​ടെ വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ അദ്ദേഹം പ​റ​ഞ്ഞു.

ഒ​മ്പ​ത്​ കമ്പ​നി​ക​ളി​ലാ​ണ്​ വാ​ക്​​സി​ന്‍ ട്ര​യ​ല്‍ മൂ​ന്നാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ വ​ര്‍​ക്കി​ങ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ്​ മ​ഹാ​മാ​രി അ​വ​സാ​നി​ച്ചു​വെ​ന്നും രോ​ഗ​ബാ​ധ കു​റ​യു​ക​യാ​ണെ​ന്നും ഒ​രു രാ​ജ്യ​ത്തി​നും അ​വ​കാ​ശ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ഡോ. ​അ​ല്‍ സ​ഈ​ദി പ​റ​ഞ്ഞു. 'രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രാ​തി​രി​ക്കാ​ന്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്. വീ​ടു​ക​ളി​ല്‍ നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​തി​രു​ന്ന​വ​രും കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ന്ദ​ര്‍​ശ​ക​രി​ലൂ​ടെ​യാ​ണ്​ ഇ​വ​ര്‍​ക്ക്​ രോ​ഗം ബാ​ധി​ച്ച​ത്. ഒ​മാ​നി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ല്‍ ക്ര​മ​മാ​യി കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​ത്ത പ​ക്ഷം ഈ ​എ​ണ്ണം എ​പ്പോ​ഴും കു​ത്ത​നെ ഉ​യ​രാ​വു​ന്ന​താ​ണ്. രോ​ഗ​ബാ​ധി​ത​ര്‍ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​വ​രു​ടെ എ​ണ്ണം ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ്. നി​ല​വി​ല്‍ ​ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം 38 ശ​ത​മാ​ന​വും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 40 ശ​ത​മാ​ന​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​മാ​നി​ല്‍ 22,000 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്നു​മു​ണ്ട്. മു​ഖാ​വ​ര​ണം ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ വ​ഴി. ബീ​ച്ചു​ക​ളി​ല്‍ ആ​ളു​ക​ള്‍ മു​ഖാ​വ​ര​ണ​ങ്ങ​ള്‍ ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ഒ​ത്തു​ചേ​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ഇ​ത്​ തീ​ര്‍​ത്തും അ​ശ്ര​ദ്ധ​മാ​യ പ്ര​വൃ​ത്തി​യാ​ണ്. എ​ല്ലാ​യി​ട​ത്തും പൊ​ലീ​സു​കാ​രെ വി​ന്യ​സി​ക്കാ​നാ​കി​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍ സ്വ​യം ശ്ര​ദ്ധി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.'-​ ഡോ. ​അ​ഹ്​​മ​ദ്​ അ​ല്‍ സ​ഈ​ദി പ​റ​ഞ്ഞു.

'മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ധാ​രാ​ളം സ്​​ഥാ​പ​ന​ങ്ങ​ളു​ണ്ട്. സ​ന്ദ​ര്‍​ശ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും താ​പ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ ഇ​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ക്കും. വാ​ണി​ജ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​നഃ​രാ​രം​ഭി​ച്ച​തോ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്.'- മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

കോ​വി​ഡ്​ മൂ​ലം ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍ ത​ക​ര്‍​ച്ച നേ​രി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​യ​ത്​ നേ​ട്ട​മാ​ണ്. മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തുമ്പോ​ള്‍ മൊ​ത്തം മ​ര​ണ​നി​ര​ക്ക്​ ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ കി​ട​ക്ക ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഒ​രു രോ​ഗി​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ ഒ​മാ​ന്‍ എ​ത്തി​യി​ട്ടി​ല്ല.

മ​ഹാ​മാ​രി അ​ടി​സ്​​ഥാ​ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ല. വാ​ക്​​സി​നേ​ഷ​നും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​ള്ള പ​രി​ച​ര​ണ​ങ്ങ​ളും തു​ട​ര്‍​ന്നു​പോ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം ശ​സ്​​ത്ര​ക്രി​യ​ക​ള​ട​ക്കം മ​റ്റു​ ചി​കി​ത്സ​ക​ളെ മ​ഹാ​മാ​രി വ​ലി​യ തോ​തി​ല്‍ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ക്ര​മേ​ണ പു​നഃ​സ്​​ഥാ​പി​ച്ച്‌​ വ​രിക​യാ​ണ്. ആ​രോ​ഗ്യ രം​ഗ​ത്ത്​ ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ലീ​വ്​ എ​ടു​ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. മ​രു​ന്നു​ക​ളു​ടെ ക്ലി​നി​ക്ക​ല്‍ ട്ര​യി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ ഒ​മാ​ന്​ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം കമ്പ​നി​ക​ളും അ​സാ​ധ്യ​മാ​യ​തും ബു​ദ്ധി​മു​ട്ടേറി​യ​തു​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണ്​ മു​ന്നോ​ട്ട്​ വെ​യ്ക്കു​ന്ന​തെ​ന്നും ഡോ. ​അ​ല്‍ സഈ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒ​മാ​നി​ലെ കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍ ചി​ല​ര്‍ വൈ​റ​സ്​ ബാ​ധ​യ്ക്ക്​ ശേ​ഷം ടൈ​പ്​ ഒ​ന്ന്​ പ്ര​മേ​ഹ​ബാ​ധി​ത​രാ​യി​ട്ടു​ണ്ട്. നേ​ര​ത്തേ പ്ര​മേ​ഹം ഉ​ണ്ടാ​കാ​തി​രു​ന്ന​വ​രാ​ണ്​ ഇ​വ​ര്‍. അ​തോ​ടൊ​പ്പം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രി​ല്‍ കി​ഡ്​​നി ത​ക​രാ​റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര്‍​ന്ന തോ​തി​ലാ​ണ്. ആ​ഗ​സ്​​റ്റി​ല്‍ 221 പേ​ര്‍ പ്ലാ​സ്​​മ ദാ​നം ചെ​യ്​​തു. ഇ​തു​വ​രെ 911 പേ​രാ​ണ്​ പ്ലാ​സ്​​മ ദാ​നം ചെ​യ്​​ത​ത്.

2021 ജ​നു​വ​രി​ക്ക്​ മുമ്പ്​ കോ​വി​ഡ്​ ഭീ​ഷ​ണി​യൊ​ഴി​ഞ്ഞു​ള്ള സാ​ധാ​ര​ണ ജീ​വി​തം സാ​ധ്യ​മാ​കു​മെ​ന്ന്​ ക​രു​താ​നാ​കി​ല്ല. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ശീ​ലി​ക്ക​ണ​മെ​ന്നും ഡോ. ​അ​ല്‍ സഈ​ദി പ​റ​ഞ്ഞു.

Lets socialize : Share via Whatsapp