ദുബൈയില്‍ ഇനി മുതല്‍ ഡ്രൈവര്‍മാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കി

by Travel | 24-07-2017 | 875 views

ദുബായ്: ദുബായില്‍ ഹെവി വാഹനങ്ങള്‍, ടാക്സികള്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് പുറമേ സ്വകാര്യ ഡ്രൈവര്‍മാര്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി. ഇതുവരെ സ്വകാര്യ ഡ്രൈവര്‍മാര്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ വൈദ്യപരിശോധനയ്ക്ക് വിധേയമായാല്‍ മതിയായിരുന്നു. സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും ഹൗസ് ഡ്രൈവറായും ജോലിയെടുക്കുന്നവര്‍ ഇനി വര്‍ഷംതോറും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാവണം. നൂറുകണക്കിന് മലയാളികളാണ് ദുബായി മേഖലയില്‍  എമിറേറ്റില്‍ ജോലിചെയ്യുന്നത്. എന്നാല്‍ അടുത്തമാസം ഒന്നു മുതല്‍ എല്ലാ വര്‍ഷവും സ്വകാര്യ ഡ്രൈവര്‍മാരും ആര്‍ടിഎ അംഗീകൃത ആശുപത്രികളില്‍ പരിശോധന നടത്തണം.

അപസ്മാരം, ഹൃദ്രോഗം, നേത്രരോഗങ്ങള്‍, നാഡീ തകരാറുകള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന അസുഖങ്ങള്‍ മൂലം യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കാനാണ്  വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നതെന്ന് ആ ര്‍ ടി എ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.

Lets socialize : Share via Whatsapp