റിട്ടയര്‍ ഇന്‍ ദുബൈ: 55 പിന്നിട്ടവര്‍ക്ക് ദുബൈയില്‍ റിട്ടയര്‍മെന്റ് വിസ

by General | 02-09-2020 | 2001 views

ദുബൈ: 55 വയസ് പിന്നിട്ടവര്‍ക്ക് ദുബൈ പുതിയ റെസിഡന്റ് വിസ പ്രഖ്യാപിച്ചു. റിട്ടയര്‍ ഇന്‍ ദുബൈ എന്ന പേരില്‍ 5 വര്‍ഷത്തേക്കാണ് വിസ. അപേക്ഷകര്‍ക്ക് മാസം 20,000 ദിര്‍ഹം വരുമാനമോ ദശലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ രണ്ട് ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം. ആരോഗ്യ ഇന്‍ഷൂറന്‍സും നിര്‍ബന്ധം. സമ്പാദ്യവും ഭൂസ്വത്തും ചേര്‍ത്താല്‍ രണ്ട് ദശലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ക്കും റിട്ടയര്‍ ഇന്‍ ദുബൈ വിസക്ക് അപേക്ഷിക്കാം.

www.retireindubai.com എന്ന വെബ് സൈറ്റ് വഴി രാജ്യത്തിന് അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും വിസയ്ക്കായി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പേ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. വിസ അപേക്ഷ നിരസിക്കുന്ന സാഹചര്യത്തില്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരിച്ചു നല്‍കാന്‍ സംവിധാനുണ്ടാകും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈന്‍ മുഖേന താനേ പുതുക്കാന്‍ കഴിയുന്നതായിരിക്കും റിട്ടയര്‍മെന്റ് വിസ. എന്നാല്‍, വിസ ലഭിക്കാന്‍ ആവശ്യമായ സാമ്പത്തിക മാനദണ്ഡം പാലിച്ചിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

Lets socialize : Share via Whatsapp