ഇസ്രയേല്‍ ബഹിഷ്​കരണം യു.എ.ഇ അവസാനിപ്പിച്ചു

by Dubai | 29-08-2020 | 1661 views

ദുബൈ: ഇസ്രയേലിന്​ വിലക്കേര്‍പ്പെടുത്തി 1972-ല്‍ പുറപ്പെടുവിച്ച നിയമം യു.എ.ഇ റദ്ദാക്കി. ഇത്​ സംബന്ധിച്ച ഉത്തരവ്​ യു.എ.ഇ പ്രസിഡന്‍റ്​ ഷെയ്ഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ പുറത്തിറക്കി. സമസ്​ത മേഖലകളിലും യു.എ.ഇ-ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ 1972-ലെ ഫെഡറല്‍ ​നിയമം റദ്ദാക്കിയത്​.

ഇസ്രയേലികള്‍ക്കും കമ്പനികള്‍ക്കും ഇറക്കുമതിക്കും ഉല്‍പന്നങ്ങള്‍ക്കും ഏര്‍പെടുത്തിയിരുന്ന വിലക്കാണ്​ പിന്‍വലിച്ചത്​. ഇതോടെ, ഇസ്രയേലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ യു.എ.ഇ-യില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും.

Lets socialize : Share via Whatsapp