യു.എ.ഇ-യില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

by General | 26-08-2020 | 1597 views

ദുബായ്: യു.എ.ഇ-യില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി. വിസയുടെ കാലാവധി മാര്‍ച്ച്‌ 1 ന് മുന്‍പ് കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധിയാണ് യുഎഇ വീണ്ടും നീട്ടിയത്.

ഇപ്പോള്‍ മൂന്നു മാസത്തേക്ക് കൂടിയാണ് ദീര്‍ഘിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17 ന് മുന്‍പ് രാജ്യം വിട്ടാല്‍ മതിയാകും എന്നാണ്. ഇക്കാര്യം ജിഡിആര്‍എഫ്‌എ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ മാര്‍ച്ച്‌ 1 ന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.

Lets socialize : Share via Whatsapp