അ​ലി അ​ല്‍ ഹ​ബ്​​സി ക്ല​ബ്​ ഫു​ട്​​ബാ​ളി​ല്‍​ നി​ന്ന് വി​ര​മി​ച്ചു

by Sports | 23-08-2020 | 1873 views

മ​സ്​​ക​ത്ത്​: ഒ​മാ​നി ഇ​തി​ഹാ​സ ഫു​ട്​​ബാ​ള്‍ താ​രം അ​ലി അ​ല്‍ ഹ​ബ്​​സി ക്ല​ബ്​ ഫു​ട്​​ബാ​ളി​ല്‍​ നി​ന്ന് വി​ര​മി​ച്ചു. മി​ക​ച്ച ഗോ​ള്‍​കീ​പ്പ​റാ​യ ഇ​ദ്ദേ​ഹം ദേ​ശീ​യ ടീ​മിന്‍റെ മു​ന്‍ ക്യാ​പ്​​റ്റ​നാ​യി​രു​ന്നു. ദേ​ശീ​യ​ ടീ​മി​ല്‍ നി​ന്ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ വി​ര​മി​ച്ചി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹം ക്ല​ബ്​ ഫു​ട്​​ബാ​ളി​ല്‍ നി​ന്നു​ള്ള വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഫു​ട്​​ബാ​ള്‍ താ​രം എ​ന്ന നി​ല​യി​ലു​ള്ള ക​രി​യ​ര്‍ പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ അ​ലി അ​ല്‍ ഹ​ബ്​​സി ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളോ​ളം നി​ര​വ​ധി ക്ല​ബു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​രി​യ​റി​ല്‍ ഉ​ട​നീ​ളം ത​നി​ക്ക്​ പി​ന്തു​ണ ന​ല്‍​കി​യ എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മ​റ്റ്​ മേ​ഖ​ല​ക​ളി​ല്‍ ​നി​ന്ന്​ രാ​ജ്യ​ത്തെ സേ​വി​ക്കാ​നാ​ണ്​ താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ലി ഹ​ബ്​​സി വി​ര​മി​ക്ക​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. 2018ല്‍ ​സ്​​ഥാ​പി​ച്ച അ​ല്‍ ഹ​ബ്​​സി അ​ക്കാ​ദ​മി ഫോ​ര്‍ ഫു​ട്​​ബാ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കാ​നാ​ണ്​ 38കാ​ര​നാ​യ താ​രം ഒ​രു​ങ്ങു​ന്ന​ത്. ഒ​മാ​ന്‍ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്​​ബാ​ള്‍ താ​ര​മാ​യാ​ണ്​ അ​ലി ഹ​ബ്​​സി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്.

2004ല്‍ ​ചൈ​ന​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ക​പ്പ്​ ഫു​ട്​​ബാ​ളി​ലാ​ണ്​ ദേ​ശീ​യ ടീ​മി​നാ​യി ആ​ദ്യം ജ​ഴ്​​സി​യ​ണി​യു​ന്ന​ത്. 2006ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ റൗ​ണ്ടി​ലെ നാ​ല്​ മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ചു. 2007ലെ ​എ.​എ​ഫ്.​സി ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ളി​ല്‍ ദേ​ശീ​യ ടീ​മിന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ളി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൂ​ന്ന്​ ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം ക​ളി​ച്ചു. തു​ട​ര്‍​ച്ച​യാ​യ നാ​ല്​ അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ്​ ക​പ്പ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​മാന്‍റെ പ്ര​ധാ​ന ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്നു അ​ലി ഹ​ബ്​​സി. അ​ല്‍ മു​ദൈ​ബി, അ​ല്‍ ന​സ്​​ര്‍, ലി​ന്‍ ഓസ്​​ലോ, ബോ​ള്‍​​ട്ട​ണ്‍ വാ​ന്‍​ഡ​റേ​ഴ്​​സ്, വി​ഗാ​ന്‍ അ​ത്​​ല​റ്റി​ക്, ബ്രൈ​റ്റ​ന്‍, ഹോ​വ്​ ആ​ല്‍​ബി​യോ​ണ്‍, റീ​ഡി​ങ്, അ​ല്‍ ഹി​ലാ​ല്‍, വെ​സ്​​റ്റ്​ ബ്രോ​മി​ച്ച്‌​ ആ​ല്‍​ബി​യോ​ണ്‍ എ​ന്നീ ക്ല​ബു​ക​ള്‍​ക്ക്​ വേ​ണ്ടി​യും ഇ​ദ്ദേ​ഹം ബൂ​ട്ട് കെ​ട്ടി​യി​ട്ടു​ണ്ട്.

Lets socialize : Share via Whatsapp