യുഎഇ -യും ഇസ്രായേലും ആഭ്യന്തര സുരക്ഷാ കരാറില്‍ ഒപ്പുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ യുഎഇ

by Dubai | 22-08-2020 | 1980 views

ദുബായ്: യുഎഇ-യും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതയില്‍ അടുത്തിടെ ഒപ്പുവെച്ച സമാധാന ഉടമ്പടിയുടെ ഭാഗമായി യുഎഇ-യും ഇസ്രായേലും ആഭ്യന്തര സുരക്ഷാ കരാറില്‍ ഒപ്പുവെച്ചെന്ന ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ യുഎഇ.

സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ സാമ്പത്തികവും ശാസ്ത്രീയവുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് സമാധാന ഉടമ്പടിയുടെ പ്രധാന ലക്ഷ്യമെന്ന് അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടര്‍ സലാം മുഹമ്മദ് അല്‍ സാബി വ്യക്തമാക്കി. സുരക്ഷാ കരാറുകള്‍ ഇവയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ കരാര്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കണമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്നും അല്‍ സാബി വ്യക്തമാക്കി.

Lets socialize : Share via Whatsapp