ഇ​ന്ത്യ​യില്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്താ​നൊ​രു​ങ്ങി എ​മി​റേ​റ്റ്സ്

by Travel | 20-08-2020 | 1937 views

ദു​ബാ​യ്: ഇ​ന്ത്യ​യി​ലെ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്താ​നൊ​രു​ങ്ങി എ​മി​റേ​റ്റ്സ്. അ​ബു​ദാ​ബി​യു​ടെ മു​ന്‍​നി​ര വി​മാ​ന​ക്കമ്പ​നി​യാ​യ എ​മി​റേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സ് ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 31 വ​രെ​യാ​ണ് ഇ​ന്ത്യ​ന്‍ പൗ​രന്മാ​ര്‍​ക്കാ​യി സ്പെഷ്യ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ദു​ബാ​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രു, കൊ​ച്ചി, ഡ​ല്‍​ഹി, മും​ബൈ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ര്‍​വീ​സ്.

വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ ക്ര​മം:

  • ദു​ബാ​യി​ല്‍ ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക്: ഓ​ഗ​സ്റ്റ് 21, 23, 25, 28, 30
  • ദു​ബാ​യി​ല്‍ ​നി​ന്നും കൊ​ച്ചി​യി​ലേ​ക്ക്: ഓ​ഗ​സ്റ്റ് 20, 22, 24, 27, 29, 31
  • കൊ​ച്ചി​യി​ല്‍​ നി​ന്നും ദു​ബാ​യി​ലേ​ക്ക്: ഓ​ഗ​സ്റ്റ് 21, 23, 25, 28, 30, സെ​പ്റ്റം​ബ​ര്‍ 1
  • ദു​ബാ​യി​ല്‍​ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക്: ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 31 വ​രെ എ​ല്ലാ ദി​വ​സ​വും
  • ദു​ബാ​യി​ല്‍​ നി​ന്നും മും​ബൈ​യി​ലേ​ക്ക്: ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 31 വ​രെ എ​ല്ലാ ദി​വ​സ​വും
  • ദു​ബാ​യി​ല്‍​ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക്: ഓ​ഗ​സ്റ്റ് 26ന്
  • ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നും ദു​ബാ​യി​ലേ​ക്ക്: ഓ​ഗ​സ്റ്റ് 27ന്

യാത്രക്കാര്‍ക്ക്​ എ​മി​റേ​റ്റ്സ് വെ​ബ് സൈ​റ്റി​ലോ ട്രാ​വ​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​ന​യോ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. യാ​ത്ര​ക്കാ​ര്‍ അ​താ​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​താ​ണ്.

Lets socialize : Share via Whatsapp