ഐ.പി.എല്‍: ആ​ദ്യ ടീ​മു​ക​ള്‍ ദു​ബൈയില്‍, ഏ​ഴ് ദി​വ​സം ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈനില്‍

by Sports | 20-08-2020 | 1899 views

ദു​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗിന്‍റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ആ​ദ്യ ടീ​മു​ക​ള്‍ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ഉ​ള്‍​പ്പെ​ട്ട രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സും കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബു​മാ​ണ് വ്യാ​ഴാ​ഴ്ച യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​ത്. ഇ​ന്നും നാ​ളെ​യു​മാ​യി മ​റ്റു ടീ​മു​ക​ളും എ​ത്തും.

തു​ട​ര്‍​ച്ച​യാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ താ​ര​ങ്ങ​ളെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കൂ. ഇ​ന്ത്യ​യി​ല്‍ നി​ന്ന് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​മാ​നം ക​യ​റി​യ താ​ര​ങ്ങ​ളെ ദു​ബൈ​യി​ലും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ഏ​ഴു ദി​വ​സം ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈന്‍. മൂ​ന്നാം ദി​വ​സ​വും ആ​റാം ദി​വ​സ​വും വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. ഈ ​ടെ​സ്​​റ്റു​ക​ളെ​ല്ലാം നെ​ഗ​റ്റി​വാ​യാ​ല്‍ മാ​ത്ര​മേ താ​ര​ങ്ങ​ളെ മൈ​താ​ന​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കൂ. ഇ​തി​ന് പു​റ​മെ ഓ​രോ അ​ഞ്ച് ദി​വ​സ​വും പ​രി​ശോ​ധ​ന​യു​ണ്ടാ​വും.

അ​ടു​ത്ത​ടു​ത്തു​ള്ള ഹോ​ട്ട​ലു​ക​ളി​ലാ​ണ് ടീം ​ത​ങ്ങു​ന്ന​ത്. ഇ​ന്ന​ലെ​യെ​ത്തി​യ പ​ഞ്ചാ​ബ് ദു​ബൈ സോ​ഫി​റ്റെ​ല്‍ പാം ​ഹോ​ട്ട​ലി​ലാ​ണ്. ഇ​ന്നെ​ത്തു​ന്ന വി​രാ​ട് കോ​ഹ്​​ലി​യു​ടെ ബാം​ഗ്ലൂ​ര്‍ താ​ര​ങ്ങ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള പാം ​ജു​മൈ​റ​യി​ല്‍ ത​ങ്ങും. ബാം​ഗ്ലൂ​രി​ന് പു​റ​മെ മും​ബൈ ഇ​ന്ത്യ​ന്‍​സ്, ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് എ​ന്നീ ടീ​മു​ക​ളും വെ​ള്ളി​യാ​ഴ്ച യു.​എ.​ഇ​യി​ല്‍ എ​ത്തും.

കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്, ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സ്, സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ടീ​മു​ക​ള്‍ ശ​നി​യാ​ഴ്ച​യാ​ണ് വ​രു​ന്ന​ത്. കൊ​ല്‍​ക്ക​ത്ത, മും​ബൈ ടീ​മു​ക​ള്‍ അ​ബൂ​ദ​ബി​യി​ലും മ​റ്റ് ടീ​മു​ക​ള്‍ ദു​ബൈ​യി​ലു​മാ​ണ് ത​ങ്ങു​ന്ന​ത്. കാ​ണി​ക​ളെ അ​നു​വ​ദി​ച്ച്‌ ടൂ​ര്‍​ണ​മെന്‍റ് ന​ട​ത്ത​ണ​മെ​ന്നാ​ണ് എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡിന്‍റെ ആ​ഗ്ര​ഹം. യു.​എ.​ഇ സ​ര്‍​ക്കാ​റിന്‍റെ​യും ബി.​സി.​സിഐയു​ടെ​യും നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്.

Lets socialize : Share via Whatsapp