കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം മൂ​ന്ന് മി​നി​റ്റില്‍; 50 ദി​ര്‍​ഹം നിരക്കില്‍ പുതിയ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം അ​ജ്മാ​നി​ല്‍

by General | 20-08-2020 | 1652 views

അ​ജ്മാ​ന്‍: മൂ​ന്ന് മി​നി​റ്റി​ന​കം ഫ​ലം ല​ഭി​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം അ​ജ്മാ​നി​ല്‍ ആ​രം​ഭി​ച്ചു. ത​മോ​ഹ് ഹെ​ല്‍​ത്ത് കെ​യ​ര്‍ സ്ഥാ​പി​ച്ച കോ​വി​ഡ്​ വൈ​റ​സ് ലേ​സ​ര്‍ സ്ക്രീ​നി​ങ്​ സെന്‍റ​ര്‍ അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ഷെയ്ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. 50 ദി​ര്‍​ഹ​മാ​ണ്​ നി​ര​ക്ക്. കേ​ന്ദ്ര​ത്തിന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​റി​ച്ച്‌ പ്രോ​ജ​ക്‌ട്​ മാ​നേ​ജ​ര്‍ അ​ബ്​​ദു​ള്ള അ​ല്‍ റാ​ഷി​ദി വി​ശ​ദീ​ക​രി​ച്ചു.

വി​പു​ല​മാ​യ കോ​വി​ഡ്​ വൈ​റ​സ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ യു.​എ.​ഇ നേ​തൃ​ത്വം എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ലേ​സ​ര്‍ സ്ക്രീ​നി​ങി​ന് വി​ധേ​യ​മാ​യി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ഷെയ്ഖ് റാ​ഷി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി, അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ഷെയ്ഖ്​ സു​ല്‍​ത്താ​ന്‍ ബി​ന്‍ അ​ബ്​​ദു​ള്ള അ​ല്‍ നു​ഐ​മി, അ​ജ്മാ​ന്‍ മെ​ഡി​ക്ക​ല്‍ സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ഹ​മ​ദ് ത​രിം അ​ല്‍ ഷം​സി തു​ട​ങ്ങി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു. 20 ലേ​സ​ര്‍ സ്ക്രീ​നി​ങ്​ ബൂ​ത്തു​ക​ളു​ള്ള കേ​ന്ദ്ര​ത്തി​ല്‍ പ്ര​തി​ദി​നം 6,000 മു​ത​ല്‍ 8,000 വ​രെ ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

Lets socialize : Share via Whatsapp