സ്പുടിനിക് വി പരീക്ഷിക്കാന്‍ സൗദി അറേബ്യയും യു.എ.ഇയും മുന്നോട്ട്

by General | 17-08-2020 | 1131 views

റിയാദ്: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനായ സ്പുടിനിക് വി പരീക്ഷിക്കാന്‍ സൗദി അറേബ്യയും യു.എ.ഇയും മുന്നോട്ട് വരുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായാണ് റഷ്യ ധാരണയിലെത്തിയിരിക്കുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ സൗദിയിലെ ഈ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൗദിയിലെ അറബ് ന്യൂസിനോട് വ്യക്തമാക്കി. അതേ സമയം റഷ്യന്‍ വാക്സിന്‍ പരീക്ഷിക്കുന്ന സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയേതെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗദിയെ കൂടാതെ യു.എ.ഇ-ക്കും റഷ്യയുടെ ഈ കോവിഡ് വാക്സിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആ​ഗസ്റ്റ് മാസത്തില്‍ തന്നെ യു.എ.ഇ-യിലും പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. exclusive malayalam news

ഇതിനു പുറമെ ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളിലും കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തും.

ഈ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ അറിയിച്ചത്. വാക്സിന്റെ സുരക്ഷിതത്വവും ഫലവും വ്യക്തമാക്കുന്ന നിര്‍ണായക ടെസ്റ്റുകള്‍ നടത്താതെയാണ് റഷ്യയുടെ വാദമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. റഷ്യയുടെ കോവിഡ് വാക്സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.

Lets socialize : Share via Whatsapp