ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

by General | 16-08-2020 | 778 views

ദുബായ്: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണപതാകയണിഞ്ഞ് ദുബായിലെ ബുര്‍ജ് ഖലീഫയും. രാത്രി 8.45-ഓടെയാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞത്. 

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട്‌ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചിരുന്നു.

Lets socialize : Share via Whatsapp