സൗദിയില്‍ എണ്ണ വില വര്‍ധിച്ചു

by Business | 11-08-2020 | 2077 views

ദമ്മാം: സൗദിയില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണ വില വര്‍ധിച്ചു. ഒക്ടേൻ 95ന് ലിറ്ററിന് 1.44 റിയാലുണ്ടായിരുന്നത് 1.60 റിയാലായാണ് ഉയര്‍ത്തിയതെന്ന് സൗദി അരംകോ അറിയിച്ചു. ഒക്ടേൻ 91ന് ലിറ്ററിന് 1.29 റിയാലായിരുന്നത് 1.43 ആയി ഉയര്‍ന്നു. ഡീസലിന് 0.52 റിയാലാണ് പുതിയ വില.

അന്താരാഷ്ട്ര വിപണിക്കനുസൃതമായി എല്ലാ മാസവും ആഭ്യന്തര വിപണിയില്‍ മാറ്റം വരുത്തുമെന്ന് അരംകോ അറിയിച്ചിരുന്നു.

Lets socialize : Share via Whatsapp