യുഎഇ-യില്‍ പുതുതായി 239 പേര്‍ക്ക് കൂടി കോവിഡ്, ഒമാനില്‍ 290 പേര്‍ക്ക്

by General | 08-08-2020 | 1986 views

ഒമാനില്‍ 290 പേര്‍ക്കാണ്​ ശനിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 231 പേര്‍ സ്വദേശികളും 59 പേര്‍ പ്രവാസികളുമാണ്​. ഇതോടെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 81357 ആയി. ഏഴുപേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 509 ആയി.

1,218 പേര്‍ക്ക്​ കൂടി അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 73,481 ആയി. 44 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 494 ആയി. ഇതില്‍ 173 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

യുഎഇ-യില്‍ പുതുതായി 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,300 ആയി. 230 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 56,245 ആയി ഉയര്‍ന്നു.

അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 356 ആണ്. 5,699 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 933 പേര്‍ക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു​. ഇതോടെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ ആകെ എണ്ണം 42,518 ആയി ഉയര്‍ന്നു.

വെ​ള്ളി​യാ​ഴ്​​ച ഖ​ത്ത​റി​ല്‍ 291 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. 311 പേ​ര്‍​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. ആ​കെ 5,13,930 പേ​രെ​യാ​ണ്​ ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​ത്. 1,12,383 പേ​ര്‍​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗം ഭേ​ദ​മാ​യ​വ​രും മ​രി​ച്ച​വ​രും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഇ​ന്ന​ലെ 2930 പേ​ര്‍​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​ല​വി​ലു​ള്ള രോ​ഗി​ക​ള്‍ 3061 ആ​ണ്. ആ​കെ 1,09,142 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 180 ആ​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്​ 383 പേ​ര്‍ മാ​ത്ര​മാ​ണ്. ഇ​തി​ല്‍ 41 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 82 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ​ബാധിതരുടെ എണ്ണം 20,88,612 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 14,27,006 പേര്‍ രോഗമുക്തി നേടി. 67.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്​. നിലവില്‍ 6,19,088 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ആഗസ്​റ്റ്​ ഏഴു വരെ 2,33,87,171 കോവിഡ്​ സാമ്ബിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ച്‌​ (ഐ.സി.എം.ആര്‍) അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 5,98,778 സാമ്പിളുകളാണ്​ പരിശോധിച്ചത്.

കുവൈത്തില്‍ 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 474 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,844 സാമ്പിളുകളാണ് ആരോഗ്യമന്ത്രാലയം പരിശോധന നടത്തിയത്. ഇതില്‍ 472 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് പറഞ്ഞു.

രാജ്യത്ത് ഇതുവരെ 5,29,130 പേരെ വൈറസ്‌ പരിശോധനക്ക്‌ വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ 71,199 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 476 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ 62,806 പേര്‍ രോഗമുക്തി നേടിയതായി അദ്ദേഹം വ്യക്തമാക്കി. ചികിത്സയില്‍ തുടരുന്ന 7,919 പേരില്‍ 125 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Lets socialize : Share via Whatsapp