എ.​എ​ഫ്.​സി ചാ​മ്പ്യ​ന്‍​സ്​ ലീ​ഗ്: സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഏ​ഷ്യ​ന്‍ ഫു​ട്ബാ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍

by Sports | 08-08-2020 | 2720 views

ദോ​ഹ: സെ​പ്​​റ്റം​ബ​ര്‍ 14 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു​വ​രെ ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ന്‍​സ്​ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ഫു​ട്ബാ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ പു​റ​ത്തു​വി​ട്ടു. ലോ​ക​ക​പ്പി​നു​ള്ള മൂ​ന്ന് സ്​​റ്റേ​ഡി​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല് സ്​​റ്റേ​ഡി​യ​ങ്ങ​ളാ​ണ് എ.​എ​ഫ്.​സി ചാ​മ്പ്യ​ന്‍​സ്​ ലീ​ഗി​ന് വേ​ദി​യാ​കു​ക.

വ​ക്റ​യി​ലെ അ​ല്‍ ജ​നൂ​ബ് സ്​​റ്റേ​ഡി​യം, ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്​​റ്റേ​ഡി​യം, അ​ല്‍ സ​ദ്ദി​ലെ ജാ​സിം ബി​ന്‍ ഹ​മ​ദ് സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍. നാ​ല് സ്​​റ്റേ​ഡി​യ​ങ്ങ​ളും അ​ത്യാ​ധു​നി​ക ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​ണ് നാ​ല് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ് ഘ​ട്ടം മു​ത​ല്‍ സെ​മി ഫൈ​ന​ല്‍ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് ഖ​ത്ത​ര്‍ വേ​ദി​യാ​കു​ന്ന​ത്.

  • ഗ്രൂ​പ് എ-​യി​ല്‍ അ​ല്‍ വ​ഹ്ദ (യു.​എ.​ഇ), ഇ​റാ​ഖ് പൊ​ലീ​സ്, ഇ​റാ​നി​ലെ ഇ​സ്​​തി​ഖ്​​ലാ​ല്‍, സൗ​ദി​യി​ലെ അ​ല്‍ അ​ഹ്​​ലി എ​ന്നി​വ​രാ​ണ് ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.
  • ഗ്രൂ​പ്പ് ബി​-യി​ല്‍ സൗ​ദി​യി​ല്‍ ​നി​ന്നു​ള്ള അ​ല്‍ ഹി​ലാ​ല്‍, യു.​എ.​ഇ-​യി​ല്‍ ​നി​ന്നു​ള്ള ശ​ബാ​ബ് അ​ല്‍ അ​ഹ്​​ലി, ഉ​സ്​​ബെ​ക്ക് ക്ല​ബാ​യ പ​ഖ്താ​കോ​ര്‍, ഇ​റാ​നി​ല്‍ ​നി​ന്നു​ള്ള ശ​ഹ്ര്‍ ഖൊ​ദ്റോ എ​ന്നി​വ​ര്‍ അ​ല്‍ ജ​നൂ​ബ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ കൊ​മ്പ് ​കോ​ര്‍​ക്കും.
  • ഗ്രൂ​പ് സി​-യി​ല്‍ അ​ല്‍ ദു​ഹൈ​ല്‍ (ഖ​ത്ത​ര്‍), സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നു​ള്ള അ​ല്‍ ത​ആ​വു​ന്‍, പെ​ര്‍​സെ പൊ​ലീ​സ്​ (ഇ​റാ​ന്‍), ഷാ​ര്‍​ജ (യു.​എ.​ഇ) എ​ന്നി​വ​ര്‍ എ​ജ്യു​ക്കേ​ഷ​ന്‍ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലും മ​ത്സ​രി​ക്കും.
  • സ​ദ്ദി​ലെ ജാ​സിം ബി​ന്‍ ഹ​മ​ദ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഗ്രൂ​പ് ഡി ​ടീ​മു​ക​ള്‍ മ​ത്സ​രി​ക്കാ​നി​റ​ങ്ങും. അ​ല്‍ സ​ദ്ദ് ഖ​ത്ത​ര്‍, അ​ല്‍ ഐ​ന്‍ യു.​എ.​ഇ, ഇ​സ്​​ഫ​ഹാ​ന്‍ ഇ​റാ​ന്‍, അ​ല്‍ ന​സ്​​ര്‍ സൗ​ദി അ​റേ​ബ്യ എ​ന്നി​വ​രാ​ണ് ഗ്രൂ​പ് ഡി​യി​ലെ ടീ​മു​ക​ള്‍.

2020ലെ ​എ.​എ​ഫ്.​സി ചാ​മ്പ്യ​ന്‍​സ്​ ലീ​ഗിന്‍റെ പ​ശ്ചി​മ മേ​ഖ​ല മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് ഖ​ത്ത​ര്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ക്വാ​ലാ​ലം​പൂ​രി​ല്‍ ന​ട​ന്ന എ.​എ​ഫ്.​സി യോ​ഗ​ത്തി​ലാ​ണ് ഖ​ത്ത​റിന്‍റെ ആ​തി​ഥേ​യ​ത്വം സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്.

Lets socialize : Share via Whatsapp