സൗദിയില്‍ ഇന്ന്‍ 1,402 പുതിയ കോവിഡ് വാഹകര്‍, യുഎഇയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 62,061 പേര്‍ക്ക്

by General | 07-08-2020 | 2052 views

റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1402 പേര്‍. 1775 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86. 94 ശതമാനമായി ഉയര്‍ന്നു. അതേസമയം, 38 കോവിഡ് മരണവും രേഖപ്പെടുത്തി. 281 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ സൗദിയുടെ കിഴക്കന്‍ മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

മക്ക റീജിയണില്‍ 268 , അസീര്‍ മേഖലയില്‍ 259, റിയാദ് പ്രൊവിന്സ് 208, ജിസാന്‍ 141, അല്‍ ഖസീം 139, ഹൈല്‍ 87, മദീന 71, നജ്റാന്‍ 49 അല്‍ ബഹാ 23, തബൂക് 21, നോര്‍തെണ്‍ ബോര്‍ഡര്‍ 2, അല്‍ജൌഫ് 2 തുടങ്ങിയ പ്രൊവിന്‍സുകളില്‍ ആണ് കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 33,752 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1892 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 285,793 ഉം മരണസംഖ്യ 3,093 ഉം രോഗമുക്തി നേടിയവര്‍ 2,48,948 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്. ആഗസ്റ്റ് ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 36,84,716 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,299 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ 19,294,348 മരണസംഖ്യ, 718,339, രോഗമുക്തി നേടിയത്, 12,386,769 ചികിത്സയില്‍ ഉള്ളവര്‍ 6,189,240.

യുഎഇയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 62,061 പേര്‍ക്ക് 

യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇന്ന് 216 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. അതേസമയം 276 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

യുഎഇയില്‍ ഇതുവരെ 62,061 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 56,015 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 5690 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,978 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 216 രോഗികളെ കണ്ടെത്തിയത്.

ഒമാനില്‍ പുതുതായി രോഗം സ്​ഥിരീകരിച്ചത് 354 പേര്‍ക്ക്​ 

ഒമാനില്‍354 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 289 പേര്‍ സ്വദേശികളാണ്​. ഇതോടെ ഒമാനിലെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 81,067 ആയി. 1,353 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 72,263 ആയി.

46 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 498 ആയി. ഇതില്‍ 172 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. രാജ്യത്ത് കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന 10 പേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 502 ആയി.

Lets socialize : Share via Whatsapp