ഗതാഗതം സംബന്ധിച്ച ഇടപാടുകള്‍ക്കായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മൊബൈല്‍ ആപ്പ്

by International | 06-08-2020 | 1930 views

കുവൈത്ത്​ സിറ്റി: ​ഗതാഗതം സംബന്ധിച്ച ഇടപാടുകള്‍ക്കായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങള്‍ സംഭവിച്ചാലുള്ള പിഴ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അറിയാം. ഏത്​ തരം നിയമലംഘനം എപ്പോള്‍ സംഭവിച്ചുവെന്ന്​ വ്യക്​തമായി അറിയാം.

നിയമലംഘനത്തിന്‍റെ പിഴ ഓണ്‍ലൈനായി അടയ്ക്കാനും സംവിധാനമുണ്ട്​. ഡ്രൈവിങ്​ ടെസ്​റ്റിന്​ അപ്പോയിന്‍റ്​മെന്‍റ്​ എടുക്കല്‍, എഴുത്തുപരീക്ഷയുടെ മാതൃക, വാഹന രജിസ്​ട്രേഷന്​ അപേക്ഷിക്കല്‍ തുടങ്ങിയവയും സാധ്യമാണ്​. ഗതാഗത വകുപ്പിന്‍റെ വിവിധ ഗവര്‍ണറേറ്റുകളിലെ ഓഫിസുകളുടെ ലൊക്കേഷന്‍ തുടങ്ങിയ പൊതുവിവരങ്ങളും വാഹനാപകടം പോലെയുള്ള പുതിയ സംഭവങ്ങളുടെ റിപ്പോര്‍ട്ടും ആപ്പിലുണ്ടാവും. ഗതാഗതക്കുരുക്ക്​ ഒഴിവായി വഴി മാറിപ്പോവാന്‍ ഇത്​ സഹായിക്കും.

പ്ലേ സ്​റ്റോറില്‍ നിന്നും ആപ്​ സ്​റ്റോറില്‍ നിന്ന്​ traffickw എന്ന്​ സെര്‍ച്ച്‌​ ചെയ്​ത്​ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്​ ചെയ്യാം. ലോഗിന്‍ ചെയ്​താല്‍ മൊബൈല്‍ ഫോണിലേക്ക്​ ഒ.ടി.പി നമ്പര്‍ വരും. ഇതടക്കം വിവരങ്ങള്‍ ചേര്‍ത്ത്​ രജിസ്​ട്രേഷന്‍ പൂര്‍ത്തിയാക്കാം.

Lets socialize : Share via Whatsapp