മിന്നല്‍ പ്രളയവും, ഇടിമിന്നലും; യമനില്‍ എട്ട് കുട്ടികളടക്കം 17 പേര്‍ മരിച്ചു

by International | 06-08-2020 | 1835 views

സന്‍ആ: യമനിലെ വടക്കന്‍ മആരിബ് മേഖലയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തിലും ഇടിമിന്നലിലും എട്ട് കുട്ടികളടക്കം 17 പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിരവധി വീടുകളും നൂറുകണക്കിന് കൂടാരങ്ങളും തകര്‍ന്നിട്ടുണ്ട്.

കടുത്ത നാശംവിതച്ച് ആഞ്ഞടിച്ച ചുഴലിക്കാറ്റ്, ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്ന് യു.എന്‍ വിശേഷിപ്പിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ ദുരിതങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. അഞ്ചുവര്‍ഷമായി തുടരുന്നു. സംഘര്‍ഷം ദാരിദ്രത്തിലാണ്ട രാജ്യത്തെ കൂടുതല്‍ നാശത്തിലാക്കിയിരിക്കുകയാണ്.

പതിനാറ് പേര്‍ മുങ്ങി മരിക്കുകയും ഒരാള്‍ മിന്നലേറ്റു മരിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനമായ സന്‍ആ, അമ്രാന്‍, ഹുദൈദ, തായ്‌സ്, സഅദ, ഹദറല്‍മൗത്ത് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രവിശ്യകളിലും ചുഴലിക്കാറ്റ് നാശം വിതച്ചിട്ടുണ്ട്. 

Lets socialize : Share via Whatsapp