അജ്മാനില്‍ വന്‍ അഗ്നിബാധ; മലയാളികളുടെതടക്കം നിരവധി കടകള്‍ കത്തിനശിച്ചു

by Sharjah | 05-08-2020 | 908 views

ഷാര്‍ജ: അജ്മാനിലെ ഇറാനിയന്‍ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിരവധി കടകള്‍ കത്തിനശിച്ചു. അജ്മാനിലെ പുതിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയോട് ചേര്‍ന്ന മുന്നൂറിലധികം കടകളുള്ള മാര്‍ക്കറ്റിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മലയാളികളുടെ കടകളും അഗ്നിക്കിരയായിട്ടുണ്ട്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല.

150-ലേറെ കടകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. ഇതില്‍ 25 കടകള്‍ മലയാളികളുടേതാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ അടിയന്തര ഇടപെടല്‍ തീപ്പിടിത്തത്തിന്റെ വ്യാപ്തി കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Lets socialize : Share via Whatsapp