യു.എ.ഇ - യിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ 50 ശതമാനം പേർക്ക് പ്രവേശിക്കാം

by General | 03-08-2020 | 948 views

യു.എ.ഇ-യിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ 50 ശതമാനം പേർക്ക് പ്രവേശിക്കാം. നിലവിൽ 30 ശതമാനം വിശ്വാസികളെയാണ് പ്രവേശിപ്പിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുന്നാൾ അവധിക്ക് ശേഷം മാത്രം പ്രാബല്യത്തിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

രണ്ട് മീറ്റർ അകലം പാലിച്ച് മാത്രമെ നമസ്കരിക്കാവു എന്നും നിർദേശമുണ്ട്. ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ആരാധനാലയങ്ങൾ തുറന്നുകൊടുത്തത്. ബാങ്ക് വിളിയും നമസ്കാരവും തമ്മിലുള്ള സമയ വ്യ ത്യാസവും വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ബാങ്ക് വിളിച്ച് അഞ്ച് മിനിറ്റിനുള്ളൽ നമസ്കരിക്കണമെന്നായിരുന്നു നിർദേശം. ഇത് പത്ത് മിനിറ്റായി ഉയർത്തി.

Lets socialize : Share via Whatsapp